Monday, November 22, 2010

കുട്ടികളുടെ ബ്ലോഗുകള്‍

കൂട്ടുകാരന്‍

കാറ്റ് പുകയുടെ തോളില്‍ കയ്യിട്ടു തുള്ളിച്ചാടി.
അവന്റെ കരുത്‌തടിച്ചശരീരത്തിനും നീണ്ട എന്നതലമുടിക്കും എന്ത് ചന്തമാണ്.
തന്റെ വിളറിയ മുഖത്തിനും മഞ്ഞ തലമുടിക്കും ഒരു ഭംഗിയുമില്ല.
അയ്യയ്യേ..
മലയുടെ ശാസനയുംമരത്തിന്റെ യാച്ചനയുമൊന്നുംഅവന്‍ കേട്ടില്ല...
മഴ മേഘമാകട്ടെ മഞ്ഞുകാലമെതും മുന്‍പ് തന്നെ മലയുടെ വീടിലേക്ക്‌ കൊണ്ടുപോകാമെന്ന് പറഞ്ഞ കാറ്റിനെ തിരഞ്ഞു തിരഞ്ഞു തളര്‍ന്നു.
കാറ്റും പുകയുമാകട്ടെ യന്ത്ര പക്ഷികളുടെ കണ്ണിലും മൂക്കിലും കയറിയും
അവ കത്തിക്കരിഞ്ഞു വീഴുന്നതുകണ്ട് പൊട്ടിച്ചിരിച്ചും യാത്ര തുടര്‍ന്നു..
കടലില്‍ കൊച്ചു വഞ്ചികളുടെ നേരെ കുസൃതി കാട്ടി നീങ്ങുമ്പോഴാണ് ഏതോ
കടല്കൊള്ളക്കാര്‍അവര്‍ക്കുനേരെ നിറയൊഴിച്ചത്
തോ ക്കില്‍ നിന്ന് വന്ന പുക ,കൂട്ടുകാരന്‍ പുകയുടെ കൂടെ കൂടി .
കാറ്റിനെ ഉപേക്ഷിച്ചു രണ്ടു പുകകളും ഓസോണ്‍ പാളിയും തുളച് പറന്നുപോയി.
കാറ്റോ കടല്കൊള്ളക്കാരുടെഇരുമ്പ് കൂടിനുള്ളില്‍ ...............
ഇപ്പോഴും മഴ മേഘം കടലിന്റെ പുരികതലമുടിയിലൂടെ ...ആകാശത്തിലെ
മന്താരപൂക്കള്‍ക്കിടയിലൂടെ ........അലയുകയാണ്.
കൂട്ടുകാരന്‍ കാറ്റിനെ തേടി.

എന്റെ അമ്മ

ഞാന്‍ വെറുതെ ജീവിക്കുകയാണ്.അതെന്തിനാണെന്ന് ചോദിച്ചാല്‍ എനിക്കുത്തരമില്ല.ഒരു
പക്ഷെ എന്റെ അമ്മക്കായി എന്നെനിക്കു പറയാനാകും.
പക്ഷെ എന്റെ അമ്മ ഞാന്‍ എത്രയും വേഗം മരിച്ചുപോകട്ടെ എന്നാഗ്രഹിക്കുന്നു.
എന്റെ ഭാര്യക്കും മക്കള്‍ക്കും വേണ്ടി എന്ന് ഞാന്‍ പറഞ്ഞാലും അത് സത്യമാവില്ല.
എന്റെ സഹോധരങ്ങളാകട്ടെ ഞാനില്ലെങ്കില്‍ ഭാഗത്തില്‍ അത്രയും കൂടുതല്‍ കിട്ടുമല്ലോ എന്ന് കരുതുന്നു.
പുഴകള്‍ക്കും മലകള്‍ക്കും വേണ്ടി എന്നുമെനിക്ക് പറയാം.പക്ഷെ
ഇന്നലെയാണല്ലോഞാന്‍ പുഴയിലേക്ക് പ്ലാസ്റിക് സഞ്ചികള്‍ഇട്ടതു.
ജെ.സി.ബി.ഉടമസ്ഥന്റെ വീട്ടില്‍ കൂലിപ്പണിക്ക് ഞാന്‍ പോകാറുണ്ട്.
പലപ്പോഴും മണ്ണിന്റെ മണമുള്ള ജെ,സി,ബി.യെ തൊട്ടുതടവാരുമുണ്ട്
മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും വേണ്ടിയുമല്ല ഞാന്‍ ജീവിക്കുന്നത്,
ഇറച്ചി എനിക്കിഷ്ടമാണെന്നു മാത്രമല്ല
എന്റെ ഭാര്യ സ്നേഹത്തോടെ നട്ട്വളര്‍ത്തുന്ന ചെടികള്‍ ഞാന്‍ ചവിട്ടി നശി പ്പിക്കാരുമുണ്ട്
കല്ല്‌ ഷാപ്പ്‌ മൊതലാളിക്കു വേണ്ടി എന്നും പറയാം
എന്നാല്‍
ഞാന്‍ കള്ളുഷാപ്പില്‍ കൊടുക്കാനുള്ള പറ്റുഎത്ര വലുതാണ്‌.
പിന്നെ ഞാനിങ്ങനെ ജീവിക്കുന്നതിനു എന്തുന്യായമാനുല്ലത്.
എന്റെ മക്കളുടെ ദേഹത്തെ ചൂരല്‍ പാടുകളോട് ഞാനെന്തുതരമാണ് പറയുക.?
എങ്കിലും ഞാന്‍ ഒരുകാരനവുമില്ലാതെ ജീവിക്കുന്നു.
പണ്ടും
എല്ലാം കാരണമില്ലാതെ ചെയ്യുന്ന ഒരു ഭ്രാന്തനാനല്ലോ ഞാന്‍..
.

അന്ന്

അന്ന് ആരുടെയോ ഉള്ളു വെന്ത ചാരം ഇരിപ്പിടതിനായി കേണ്...
നെറ്റികള്‍,മേശ വലിപ്പുകള്‍ ,സര്ടിഫിക്കട്ടുകള്‍ ,ഉള്ളം കയ്യുകള്‍,....

എല്ലാവരും അതിനെ തൂത് വാരിക്കളഞ്ഞു..
പിന്നീട് ..
കാറ്റിന്റെ കൂടെ തേരാ പാരാ നടന്ന ചാരത്തിന്റെ ചൂടും ചുണയും
മാറ്റത്തിന്റെ തോരാമഴയത്ത് കെട്ടുപോയി.
ഇന്ന്..
വരണ്ട വഴികളിലൂടെ ലാപ്ടോപ്പുമായി ഞാന്‍ നടക്കുമ്പോള്‍
കാലു നൊന്ത് ,കയ്യ് വെന്ത് തെങ്ങുമ്പോള്‍
ചാരം കുളിര്‍പ്പച്ച നിറത്തില്‍
എന്നെ പൊതിയുന്നു.
അന്ന് ഞാന്‍ അവഗണിച്ചിരുന്നെന്നോര്‍ക്കാതെ
സമാധാനമായി പൊഴിയുന്നു.
ഉള്ളില്‍ ഓര്‍മയുടെ ഉണര്‍വിന്റെ കടലിരമ്പുന്നു.

kannillathavarude kaazcha


picture 2


ആര്യാകൃഷ്ണ മൂക്കുതല, ഇന്ത്യ പി സി എന്‍ ഗവ ഹൈ സ്കൂള്‍ മൂക്കുതല ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ആണ്


ഞാന്‍ വരച്ച ചിത്രങ്ങള്‍













































ആര്യാകൃഷ്ണ മൂക്കുതല

No comments: