Friday, December 10, 2010

Edapal sub district Science Fair

HSS SECTION Science Fair STILL MODEL FIRST PRIZE WITH A GRADE
ജംഷിദ് & ശ്രീരാജ് (PLUS ONE Science) PCNGHSS മൂക്കുതല


SINGLE CYLINDER PETROL ENGINE

Thursday, December 2, 2010

EDAPAL SUBDISTRICT SCIENCE FAIR 2010-11 RESULTS

SCIENCE OVER ALL RESULTS

LP SECTION
FIRST: GLPS EDAPPAL 12
SECOND: AMLPS POOKKARATHARA 11
AMLPS MANIYUR 11
GUPS POTHANUR 11
THIRD:
GHWLPS MARAVANCHERY 10
KMGUPS THAVANOOR 10
AUPS VERUR 10


UP SECTION

FIRST: CPNUPS VATTAMKULAM 24
SECOND: AUPS VERUR 23
THIRD: VPUPS KALADY 17


HS SECTION
FIRST: IDEAL EMHS KADAKASSERY 77
SECOND: DHOHSS POOKKARATHARA 33
THIRD: PCNGHSS MOOKKUTHALA 25

HSS SECTION

FIRST: IDEAL EMHS KADAKASSERY28
SECOND: THSS VATTAMKULAM 22
THIRD: GHSS EDAPAL 14







Maths over all LP

1.GUPS POTHANUR POINT 12
2 GMUPS EDAPPAL POINT 11
AUPS VERUR POINT 11
3. SVJVS KUTTIPPALA POINT 10

Maths over all UP

1. GMUPS EDAPPAL 20
2.AUPS PERUMPARAMBA 19
3. AUPS VERUR 18

Maths over all HS

1.IDEAL EMHSS KADAKASSERY 74
2. MVMRHSS VALAYAMKULAM 54
3.GHSS KOKKUR 42


Maths over all HSS

1.IDEAL EMHSS KADAKASSERY 83
2. DHOHSS POOKKARATHARA 43
3ARHSS FOR GIRLS PAVITTAPURAM 33

SOCIAL SCIENCE over ALL

LPSECTION

FIRST: GMUPS EDAPPAL 11

SECOND: GLPS PALLIKKARA 10
SECOND: KMNSSEHSS ATHALUR 10
SECOND: AMLPS KALADY 10

THIRD: GUPS POTHANUR 8

UP SECTION

FIRST: KMGUPS THAVANOOR 20

SECOND: CPNUPS VATTAMKULAM 18

THIRD: AUPS NELISSERY 15

HS SECTION

FIRST: IDEAL EHSS KADAKASSERY 38

SECOND: DHOHSS POOKKARATHAR 37

THIRD: GHSS EDAPPAL 22

HSS SECTION

FIRST: IDEAL EMHSS KADAKASSERY 41

SECOND: MVMRHSS VALAYAMKULA M 38

THIRD: DHOHSS POOKKARATHARA 16




WORK EXPERIENCE EXHIBITION OVER ALL

LP SECTION
1)GLPS MOOKKUTHALA 221 POINTS
2)GLPS OTHALUR 204 POINTS
3)GLPS KALADI 156 POINTS


UP SECTION
1)AUPS VERUR 242 POINTS
2)CPNUPS VATTAMKULAM 220 POINTS
3)MTSUPS NANNAMMUKKU 162 POINTS

HS SECTION


1)GHSS EDAPAL 120 POINTS
2)PCNGHSS MOOKKUTHALA 92 POINTS
3)GHSS KADANCHERY 74 POINTS

HSS SECTION

1)IDEAL EMHSS KADAKASSERY 152 POINTS
2)GHSS EDAPAL 146 POINTS
3)THSS VATTAMKULAM 112 POINTS

WORK EXPERIENCE ON THE SPOT OVER ALL

LP SECTION

1)CPNUPS VATTAMKULAM 72 POINTS
2)GLPS KALADI 60 POINTS
3)GLPS MOOKKUTHALA 46 POINTS

UP SECTION

1)CPNUPS VATTAMKULAM 70 POINTS
2)AUPS VERUR 65 POINTS
3)GUPS OTHALUR 62 POINTS

HS SECTION

1)GHSS EDAPAL 146 POINTS
2)IDEAL EMHSS KADAKASSERY 141 POINTS
3)MVMRHSS VALAYAMKULAM 100 POINTS

HSS SECTION

1)GHSS EDAPAL 166 POINTS
2)IDEAL EMHSS KADAKASSERY 148 POINTS
3)MVMRHSS VALAAMKULAM 82 POINTS

IT over ALL HSS

1.DHOHSS POOKKARATHARA 22
2. IDEAL EMHSS KADAKASSERY18
3.MVMRHSS VALAYAMKULAM 16

IT over ALL HS

1. IDEAL EMHS KADAKASSERY32
2.PCNGHSS MOOKKUTHALA 29
3. MVMRHSS VALAYAMKULAM24

IT over ALL UP
1.AUPS PERUMPARAMBA 18
2.PCNGHSS MOOKKUTHALA 14
3. AUPS NELLISSERY 11

Thursday, November 25, 2010

എടപ്പാള്‍ ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര ,പ്രവര്‍ത്തി പരിചയ, ഐ ടി മേള 2010-11

എടപ്പാള്‍ ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര ,പ്രവര്‍ത്തി പരിചയ, ടി മേള
2010 നവംബര്‍ 29 ( തിങ്കള്‍) ,നവംബര്‍ 30 (ചൊവ്വ) , ഡിസംബര്‍ 1 (ബുധന്‍ )
കാര്യപരിപാടികള്
29 /11 /2010 തിങ്കള്
കാലത്ത് 9.30
രജിസ്ട്രേഷന്
10.00 നു
ഐ . ടി മേള (UP,HS & HSS )

ഗണിത ശാസ്ത്ര തല്സമയ നിര്മ്മാണ പ്രവര്ത്തനങ്ങള്
(
LP,UP,HS & HSS )

11.00 നു

സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരം ( HSS )


P T A

മൂക്കുതല സ്കൂളിലെ
പി ടി പ്രസിഡന്റായി ശ്രീ .പി. വി. അലിയും
വൈസ് പ്രസിഡന്റായി
ശ്രീ .ഉണ്ണികൃഷ്ണനും
തിരഞ്ഞെടുക്കപ്പെട്ടു.

Monday, November 22, 2010

കുട്ടികളുടെ ബ്ലോഗുകള്‍

കൂട്ടുകാരന്‍

കാറ്റ് പുകയുടെ തോളില്‍ കയ്യിട്ടു തുള്ളിച്ചാടി.
അവന്റെ കരുത്‌തടിച്ചശരീരത്തിനും നീണ്ട എന്നതലമുടിക്കും എന്ത് ചന്തമാണ്.
തന്റെ വിളറിയ മുഖത്തിനും മഞ്ഞ തലമുടിക്കും ഒരു ഭംഗിയുമില്ല.
അയ്യയ്യേ..
മലയുടെ ശാസനയുംമരത്തിന്റെ യാച്ചനയുമൊന്നുംഅവന്‍ കേട്ടില്ല...
മഴ മേഘമാകട്ടെ മഞ്ഞുകാലമെതും മുന്‍പ് തന്നെ മലയുടെ വീടിലേക്ക്‌ കൊണ്ടുപോകാമെന്ന് പറഞ്ഞ കാറ്റിനെ തിരഞ്ഞു തിരഞ്ഞു തളര്‍ന്നു.
കാറ്റും പുകയുമാകട്ടെ യന്ത്ര പക്ഷികളുടെ കണ്ണിലും മൂക്കിലും കയറിയും
അവ കത്തിക്കരിഞ്ഞു വീഴുന്നതുകണ്ട് പൊട്ടിച്ചിരിച്ചും യാത്ര തുടര്‍ന്നു..
കടലില്‍ കൊച്ചു വഞ്ചികളുടെ നേരെ കുസൃതി കാട്ടി നീങ്ങുമ്പോഴാണ് ഏതോ
കടല്കൊള്ളക്കാര്‍അവര്‍ക്കുനേരെ നിറയൊഴിച്ചത്
തോ ക്കില്‍ നിന്ന് വന്ന പുക ,കൂട്ടുകാരന്‍ പുകയുടെ കൂടെ കൂടി .
കാറ്റിനെ ഉപേക്ഷിച്ചു രണ്ടു പുകകളും ഓസോണ്‍ പാളിയും തുളച് പറന്നുപോയി.
കാറ്റോ കടല്കൊള്ളക്കാരുടെഇരുമ്പ് കൂടിനുള്ളില്‍ ...............
ഇപ്പോഴും മഴ മേഘം കടലിന്റെ പുരികതലമുടിയിലൂടെ ...ആകാശത്തിലെ
മന്താരപൂക്കള്‍ക്കിടയിലൂടെ ........അലയുകയാണ്.
കൂട്ടുകാരന്‍ കാറ്റിനെ തേടി.

എന്റെ അമ്മ

ഞാന്‍ വെറുതെ ജീവിക്കുകയാണ്.അതെന്തിനാണെന്ന് ചോദിച്ചാല്‍ എനിക്കുത്തരമില്ല.ഒരു
പക്ഷെ എന്റെ അമ്മക്കായി എന്നെനിക്കു പറയാനാകും.
പക്ഷെ എന്റെ അമ്മ ഞാന്‍ എത്രയും വേഗം മരിച്ചുപോകട്ടെ എന്നാഗ്രഹിക്കുന്നു.
എന്റെ ഭാര്യക്കും മക്കള്‍ക്കും വേണ്ടി എന്ന് ഞാന്‍ പറഞ്ഞാലും അത് സത്യമാവില്ല.
എന്റെ സഹോധരങ്ങളാകട്ടെ ഞാനില്ലെങ്കില്‍ ഭാഗത്തില്‍ അത്രയും കൂടുതല്‍ കിട്ടുമല്ലോ എന്ന് കരുതുന്നു.
പുഴകള്‍ക്കും മലകള്‍ക്കും വേണ്ടി എന്നുമെനിക്ക് പറയാം.പക്ഷെ
ഇന്നലെയാണല്ലോഞാന്‍ പുഴയിലേക്ക് പ്ലാസ്റിക് സഞ്ചികള്‍ഇട്ടതു.
ജെ.സി.ബി.ഉടമസ്ഥന്റെ വീട്ടില്‍ കൂലിപ്പണിക്ക് ഞാന്‍ പോകാറുണ്ട്.
പലപ്പോഴും മണ്ണിന്റെ മണമുള്ള ജെ,സി,ബി.യെ തൊട്ടുതടവാരുമുണ്ട്
മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും വേണ്ടിയുമല്ല ഞാന്‍ ജീവിക്കുന്നത്,
ഇറച്ചി എനിക്കിഷ്ടമാണെന്നു മാത്രമല്ല
എന്റെ ഭാര്യ സ്നേഹത്തോടെ നട്ട്വളര്‍ത്തുന്ന ചെടികള്‍ ഞാന്‍ ചവിട്ടി നശി പ്പിക്കാരുമുണ്ട്
കല്ല്‌ ഷാപ്പ്‌ മൊതലാളിക്കു വേണ്ടി എന്നും പറയാം
എന്നാല്‍
ഞാന്‍ കള്ളുഷാപ്പില്‍ കൊടുക്കാനുള്ള പറ്റുഎത്ര വലുതാണ്‌.
പിന്നെ ഞാനിങ്ങനെ ജീവിക്കുന്നതിനു എന്തുന്യായമാനുല്ലത്.
എന്റെ മക്കളുടെ ദേഹത്തെ ചൂരല്‍ പാടുകളോട് ഞാനെന്തുതരമാണ് പറയുക.?
എങ്കിലും ഞാന്‍ ഒരുകാരനവുമില്ലാതെ ജീവിക്കുന്നു.
പണ്ടും
എല്ലാം കാരണമില്ലാതെ ചെയ്യുന്ന ഒരു ഭ്രാന്തനാനല്ലോ ഞാന്‍..
.

അന്ന്

അന്ന് ആരുടെയോ ഉള്ളു വെന്ത ചാരം ഇരിപ്പിടതിനായി കേണ്...
നെറ്റികള്‍,മേശ വലിപ്പുകള്‍ ,സര്ടിഫിക്കട്ടുകള്‍ ,ഉള്ളം കയ്യുകള്‍,....

എല്ലാവരും അതിനെ തൂത് വാരിക്കളഞ്ഞു..
പിന്നീട് ..
കാറ്റിന്റെ കൂടെ തേരാ പാരാ നടന്ന ചാരത്തിന്റെ ചൂടും ചുണയും
മാറ്റത്തിന്റെ തോരാമഴയത്ത് കെട്ടുപോയി.
ഇന്ന്..
വരണ്ട വഴികളിലൂടെ ലാപ്ടോപ്പുമായി ഞാന്‍ നടക്കുമ്പോള്‍
കാലു നൊന്ത് ,കയ്യ് വെന്ത് തെങ്ങുമ്പോള്‍
ചാരം കുളിര്‍പ്പച്ച നിറത്തില്‍
എന്നെ പൊതിയുന്നു.
അന്ന് ഞാന്‍ അവഗണിച്ചിരുന്നെന്നോര്‍ക്കാതെ
സമാധാനമായി പൊഴിയുന്നു.
ഉള്ളില്‍ ഓര്‍മയുടെ ഉണര്‍വിന്റെ കടലിരമ്പുന്നു.

kannillathavarude kaazcha


picture 2


ആര്യാകൃഷ്ണ മൂക്കുതല, ഇന്ത്യ പി സി എന്‍ ഗവ ഹൈ സ്കൂള്‍ മൂക്കുതല ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ആണ്


ഞാന്‍ വരച്ച ചിത്രങ്ങള്‍













































ആര്യാകൃഷ്ണ മൂക്കുതല

എടപ്പാള്‍ ഉപജില്ല ശാസ്ത്ര ക്വിസ് മത്സര ഫലങ്ങള്

HSS SECTION

I Prize : ANU SURESH ( ARHSS PAVITTAPPURAM )

II Prize : SREENIDHI.K.S ( PCNGHSS MOOKKUTHALA )

III Prize : HAYA RANEEM.C .K ( ARHSS PAVITTAPPURAM )

HS SECTION

I Prize : AJMAL . U.M ( IDEAL SCHOOL KADAKASSERY )

II Prize : MANSOOR O.P ( IDEAL SCHOOL KADAKASSERY )

III
Prize : RAJANI ( MODERN HSS POTTUR )

SHITHUKRISHNA (
PCNGHSS MOOKKUTHALA )

UP
SECTION

I Prize : SILPA P SUDHEER ( AUPS PERUMPARAMBA )

II Prize :ATHIRA M ( KMGUPS THAVANOOR )

III
Prize : AMAL KRISHNAN ( GHSS KADANCHERY )
NAVANEETH. H (VPUP KALADI )
SREELAKSHMI P S ( VIJAYA AUPS THUYYAM )


LP
SECTION

I Prize : ANANTHAKRISHNAN ( AMLPS POOKKARATHARA )

II Prize : SAANDEEP ( GJBS VATTAMKULAM )

III Prize : KRISHNAPRIYA ( AUPS VERUR )
ANJALI J DEV (GMUPS EDAPPAL )

Thursday, November 18, 2010

സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരം

ഈ വര്‍ഷത്തെ എടപ്പാള്‍ ഉപജില്ല സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരം ( ഹയര്‍ സെക്കന്ററി വിഭാഗം ) 29 /11 /2010 , 10 am ന് മൂക്കുതല ശ്രീ ചിത്രന്‍ നമ്പൂതിരിപ്പാട് ഗവണ്മെന്റ് ഹയര്‍ സെക്കന്ററിസ്കൂളില്‍ വെച്ച് നടത്തുന്നതാണ് . ഒരു സ്കൂളില്‍ നിന്നും രണ്ട് വിദ്യാര്ഥികള്ക്ക് പങ്കെടുക്കാം. കൂടതല് വിവരങ്ങള്ക്ക് 9995567551 ല് ബന്ധപ്പെടുക.

Wednesday, November 17, 2010

Science Quiz , Talent Search Exam

ഫോണ്‍
ഹൈ സ്കൂള്‍ 0494 2651100
HSS 0494 2658170

Science Quiz , Talent Search Exam

ഈ വര്‍ഷത്തെ എടപ്പാള്‍ ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര ,പ്രവര്‍ത്തി പരിചയ, ഐ ടി മേള Science Quiz , Talent Search Exam

Science Quiz :
HSS&LP Date&Time 22 /11 /2010 ,10 AM
HS&UP Date & Time 22 /11 /2010,2 PM

Talent Search Exam :
HS , Date&Time 22 /11 /2010,11.30 AM

മത്സരത്തില് പങ്കെടുക്കുന്ന എല്ലാ വിദ്യാര്ത്ഥികളും മത്സര സമയത്തിന് ഒരു മണിക്കൂര് മുന്പ് P . C . N .G . H . S . S . മൂക്കുതലയില് റിപോര്ട്ട് ചെയ്യണം . HS ,HSS വിഭാഗങ്ങളില് ഒരു സ്കൂളില് നിന്നും 2 വിദ്യാര്ത്ഥികള്ക്ക് വീതം പങ്കെടുക്കാം

ശാസ്ത്രമേള








ഈ വര്‍ഷത്തെ എടപ്പാള്‍ ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര ,പ്രവര്‍ത്തി പരിചയ, ഐ ടി മേള മൂക്കുതല ശ്രീ ചിത്രന്‍ നമ്പൂതിരിപ്പാട് ഗവണ്മെന്റ് ഹയര്‍ സെക്കന്ററിസ്കൂളില്‍ വെച്ച നവംബര്‍ 29 (തിങ്കള്‍),നവംബര്‍30(ചൊവ്വ),ഡിസംബര്‍1(ബുധന്‍) തിയ്യതികളില്‍നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.





മേളയില്‍ പങ്കെടുക്കുന്നതിനുള്ള എന്‍ട്രി ഫോമുകള്‍ അതാത് സ്കൂള്‍ അധികാരികള്‍ 19/ 11/2010 നു വൈകുന്നേരം 4 മണിക്ക് മുമ്പായി മൂക്കുതലസ്കൂളില്‍ എത്തിക്കണമെന്ന് അറിയിക്കുന്നു.










Tuesday, November 16, 2010

Cluster Meeting

HSST all subjects cluster meeting will be on November 20th. For more details contact district coordinators or subject convenors

എടപ്പാള്‍ ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര ,പ്രവര്‍ത്തി പരിചയ , ഐ ടി മേള

വര്‍ഷത്തെ (2010 - 11) എടപ്പാള്‍ ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര ,പ്രവര്‍ത്തി പരിചയ, ഐ ടി മേള മൂക്കുതല ശ്രീ ചിത്രന്‍ നമ്പൂതിരിപ്പാട് ഗവണ്മെന്റ് ഹയര്‍ സെക്കന്ററിസ്കൂളില്‍ വെച്ച നവംബര്‍ 29 ( തിങ്കള്‍) ,നവംബര്‍ 30 (ചൊവ്വ) , ഡിസംബര്‍ 1 (ബുധന്‍ ) തിയ്യതികളില്‍നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. മേളയിലേക്ക് എടപ്പാള്‍ ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലെയും മുഴുവന്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു .



മേളയില്‍ പങ്കെടുക്കുന്നതിനുള്ള എന്‍ട്രി ഫോമുകള്‍ അതാത് സ്കൂള്‍ അധികാരികള്‍ 19/11/2010 നു വൈകുന്നേരം 4 മണിക്ക് മുമ്പായി മൂക്കുതല സ്കൂളില്‍ എത്തിക്കണമെന്ന് അറിയിക്കുന്നു .

മേളയുടെ ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ പ്രധാന യോഗം 19/11/2010 നുഉച്ചക്ക് 2 മണിക്ക് മൂക്കുതല സ്കൂളില്‍ വെച്ച് നടത്തുന്നതാണ് . തെരഞ്ഞെടുക്കപെട്ട എല്ലാ കമ്മിറ്റി ഭാരവാഹികളുംയോഗത്തില്‍ പങ്കെടുക്കണമെന്ന് ഇതിനാല്‍ അറിയിക്കുന്നു.


ഫിസിക്സ് അദ്ധ്യാപക പരിശീലന ക്ലാസിലെ റോക്കറ്റ് ചര്‍ച്ച

ഫിസിക്സ് അദ്ധ്യാപക പരിശീലന ക്ലാസിലെ റോക്കറ്റ് ചര്‍ച്ച

?????

സ്ഥലം : ഫിസിക്സ് ക്ലസ്റ്റര്‍ നടക്കുന്ന ക്ലാസ് മുറി

സമയം : ഉച്ചഭക്ഷണം കഴിഞ്ഞുള്ള ഇന്റര്‍വെല്‍

ക്ലാസില്‍ ആര്‍.പി മാരൊന്നും ഇല്ല.

കുറച്ച് അദ്ധ്യാപകരും അദ്ധ്യാപികമാരും ഉണ്ട്.

അഞ്ചാറു മാഷന്മാര്‍ കൂടിയാല്‍ എന്താ സംഭവിക്ക്യാ?

അതും ഫിസിക്സ് മാഷന്മാരായാല്‍ ?

സംഭവം വേറൊന്നും ഉണ്ടാവില്ല.

പക്ഷെ , ചര്‍ച്ച പൊടിപൂരമാവും !!

അത്രതന്നെ

അതു തന്നെയാ ഇവിടെയും സംഭവിച്ചത്.

അങ്ങനെ അഞ്ചാറു ഫിസിക്സ് ടീച്ചേഴ്സ് കൂടിച്ചേര്‍ന്നെന്ന് സങ്കല്പിച്ചാല്‍...........

“ അങ്ങനെയായാല്‍ ഇങ്ങനെയാവുമെന്നും അങ്ങനെയും ഇങ്ങനെയുമൊക്കെ ആയി സങ്കല്പിച്ചാല്‍ ഇങ്ങേയും അങ്ങനെയുമൊക്കെ ആവുമെന്നും ഒക്കെ സങ്കല്പിക്കുകയൊ വിചാരിക്കുകയോ ചെയ്യുന്നതില്‍ ........ പ്രസ്തുത വിഷയക്കാര്‍ക്ക് തെറ്റുപറയാന്‍ ഒക്കത്തില്ലല്ലോ...”

പുറത്ത് സുന്ദരമായ കാലാവസ്ഥ........

ഇളം മന്ദമാരുതന്‍ എല്ലാവരേയും അവിടെയും ഇവിടെയും ഓടിക്കൊണ്ടിരിക്കുന്നു.

ആ സമയത്താണ് ഗ്രാവിറ്റി മാഷ് മുരടനക്കിയത് .

“ ഇനി ഇപ്പോ കുറേ പോസ്റ്റ് കാര്‍ഡ് വാ‍ങ്ങണം”

എന്തിനാണെന്ന മട്ടില്‍ മറ്റുള്ളോര്‍ തലയുയര്‍ത്തി

“റോക്കറ്റ് വിക്ഷേപണത്തില്‍ പ്രവര്‍ത്തനവും പ്രതിപ്രവര്‍ത്തനവും ഏതാ?”

ഗ്രാവിറ്റി മാഷ് മുഖവുര കൂടാതെ വിഷയത്തിലേക്ക് കടന്നു

( മുഖവുര നെഗ്ളിജിബിളി സ്മോള്‍ ആയതിനാല്‍ അത്തരം അവശ്യങ്ങളോക്കെ അദ്ദേഹം നെഗ്‌ളക്ട് ചെയ്യുകയാണ് പതിവ് . അത് മറ്റുള്ളോര്‍ മനസ്സിലാക്കിയതിനാല്‍ ആര്‍ക്കും പരിഭവം ഇല്ലതാനും )

മറ്റുള്ളവരുടെ മുഖത്ത് കള്ളച്ചിരി!!

“മാഷ് പറയുന്നത ഹാന്‍ഡ് ബുക്കിലെ വിവരണം കണ്ടീട്ടായിരിക്കും അല്ലേ “

ഫ്രീക്വന്‍സി ടീച്ചര്‍ ഉച്ചത്തില്‍ ചോദിച്ചു.

“ ഈ നാളുവരെ റോക്കറ്റിന്റെ ചലനം പ്രതിപ്രവര്‍ത്തനം എന്നും വാതകങ്ങള്‍ കത്തി പുറത്ത് പോകുന്നത് പ്രവര്‍ത്തനം എന്നുമാണ് പഠിപ്പിച്ചിരുന്നത് . എന്നിട്ടിപ്പോ?“

“ഫിസിക്സ് അദ്ധ്യാപകനിലും അത് ചര്‍ച്ചക്കുവന്നിരുന്നു. അതിന് ദേ ഇവിടെ നോക്ക്യാ മതി” ലാപ് ടോപ്പ് കയ്യിലുണ്ടായിരുന്ന ഒരു ഐ.ടി മാഷ് ഉടന്‍ പ്രതികരിച്ചു.

“ എങ്ങന്യാ പ്രവര്‍ത്തനവും പ്രതിപ്രവര്‍ത്തനവും തിരിച്ചറിയാ?” ആക്കം മാഷ് കാര്യം മനസ്സിലാകാത്തമട്ടില്‍ പ്രതികരിച്ചു.

“ അതിന് ഏതാ ആദ്യം നടന്നതെന്ന് നോക്ക്യാ മതി. ആദ്യം നടന്നത് പ്രവര്‍ത്തനം പിന്നത്തേത് പ്രതിപ്രവര്‍ത്തനം “ ആവേഗം ടീച്ചര്‍ കണ്ണട മുഖത്ത് തറപ്പിച്ചുവെച്ച് ഉത്തരം പറഞ്ഞു

“പ്രവര്‍ത്തനം ഇല്ല്യാണ്ട് പ്രതിപ്രവര്‍ത്തനം ഉണ്ടാവോ ?” സംശയം സാന്ദ്രത ടീച്ചറുടേതാണ്.

“അച്ഛനില്ലാണ്ട് കുട്ട്യോള് ണ്ടാവ്‌ണ വിദ്യ സയന്‍സ് കണ്ടുപിടിച്ച കാലാണ് ; അതോണ്ട് ഒന്നും പറയാന്‍ പറ്റില്ല.” ക്ലോണിംഗ് മാഷുടെ ഈ കമന്റ് അവിടെ കൂട്ടച്ചിരി പടര്‍ത്തി.

" റോക്കറ്റിന്റെ കാര്യത്തില്‍ നമ്മള്‍ എന്താ പറഞ്ഞു കൊടുക്കാ?”

സംശയം ആക്കം മാഷിന്റേതാണ്.

“അതൊക്കെ ഹാന്‍ഡ് ബുക്കില് വ്യക്തമായി പറഞ്ഞിട്ടുണ്ട് ടീച്ചറെ “ ഗ്രാവിറ്റി മാഷ് കണ്ണടയെടുത്ത് ഹാന്‍ഡ് ബുക്ക് നിവര്‍ത്തി പറഞ്ഞു

“എന്നാ അതൊന്നു വായിക്കൂന്നേ “ എന്നായി ഫ്രീക്വന്‍സി ടീച്ചര്‍


“ വായിക്കാനൊന്നും പറ്റില്ല . എങ്കിലും കാര്യം പറയാം . റോക്കറ്റിന്റെ ജ്വലന അറയില്‍ ഇന്ധനം കത്തുന്നു. അപ്പോള്‍ വാതക തന്മാത്രകള്‍ ജ്വലന അറയുടെ ഭിത്തിയില്‍ ചെന്നിടിക്കുന്നു.ഇതാണ് പ്രവര്‍ത്തനം .വശങ്ങളില്‍ ഇത് മൂലമുണ്ടാകുന്ന പ്രവര്‍ത്തനം പൂജ്യം ആയിരിക്കും .കാരണം ഇടതുവശത്തു ചെന്നിടിക്കുന്നയത്ര തന്മാത്രകള്‍ വലതുവശത്തും ചെന്നിടിക്കുന്നു.അത് വഴി അവ തമ്മില്‍ ക്യാന്‍സല്‍ ആകുന്നു. ജ്വലന അറയുടെ അടിഭാഗം തുറന്നതായതുകൊണ്ട് മുകളില്‍ ചെന്നിടിക്കുന്ന തന്മാത്രകളുടെ ബലം അവശേഷിക്കുന്നു. ഈ പ്രവര്‍ത്തനമാണ് റോക്കറ്റിനെ മുകളിലേക്ക് ഉയര്‍ത്തുന്നത് .ജ്വലന അറയുടെ മുകള്‍ ഭാഗം പ്രയോഗിക്കുന്ന

പ്രതിപ്രവര്‍ത്തനം മൂലം ഈ വാതക തന്മാത്രകള്‍ തിരിച്ച് താഴേക്ക് പോകുകയും നോസിലില്‍ക്കൂടി പുറത്തേക്ക് തള്ളപ്പെടുകയും ചെയ്യുന്നു. ഇവിടെ ഉന്നത മര്‍ദ്ദം കാരണം വാതകങ്ങള്‍ പുറത്തേക്ക് ചീറ്റുന്നത് പ്രതിപ്രവര്‍ത്തനമായും റോക്കറ്റ് മുകളിലേക്ക് ഉയരുന്നത് പ്രവര്‍ത്തനമായും കണക്കാക്കുന്നു”

അവിടെ ഒരു തല്‍ക്കാല നിശ്ശബ്ദത പടര്‍ന്നു.


“ അതോണ്ടാ ഞാന്‍ പോസ്റ്റ്കാര്‍ഡ് വാങ്ങണമെന്ന് പറയുന്നേ . പഠിച്ചുപോയ കുട്ട്യോള്‍ക്കൊക്കെ ശരിയായ ഉത്തരം എഴുതി അയക്കാന്‍ “ ഗ്രാവിറ്റി മാഷിന്റെ കമന്റ് അവിടെ കൂട്ടച്ചിരി പടര്‍ത്തി.

“ മാഷിനെ എന്തിനാ കള്യാക്കുന്നേ . പി .സി തോമസ്സിന്റെ എന്‍‌ട്രന്‍സ് ക്ലാസിലും ഇങ്ങനത്തന്യാന്ന്‍ കുട്ട്യോളു പറഞ്ഞു

മേഘ ടീച്ചര്‍ അസ്വസ്ഥതയോടെ ഇടപെട്ടു

“അതായത് നാം തറയില്‍ നടക്കുമ്പോള്‍ തറയില്‍ പ്രയോഗിക്കുന്ന ബലം പ്രവര്‍ത്തനവും നാം മുന്നോട്ടു പോകുന്നത് പ്രതിപ്രവര്‍ത്തനവും ആണ്” ആക്കം മാഷ് വിശദമാക്കി.

“നാം തറയില്‍ പ്രയോഗിക്കുന്ന ബലത്തിന്റെ ദിശ ഏതാ” ബലം മാഷ് ചോദിച്ചു.

“പിന്നിലേക്കോ അതോ താഴേക്കോ”

“എങ്ങന്യാ താഴേക്കാവുന്നേ , മുന്നിലേക്കല്ലേ നാം പോകുന്നേ അതോണ്ട് പ്രവര്‍ത്തനത്തില്‍ ബലം പ്രയോഗിക്കുന്ന ദിശ പിന്നിലേക്ക്യാ”

“മുന്‍പ് എങ്ങന്യാ റോക്കറ്റിനെ കാര്യം പഠിപ്പിച്ചിരുന്നേ ”ഈയടുത്ത കാലത്ത് സര്‍വ്വീസില്‍ പ്രവേശിച്ച ജൂനിയറായ ആല്‍ഫ ടീച്ചര്‍ ചോദിച്ചു.

“വാതകം നോസിലിലൂടെ കത്തി പുറത്തേക്ക് പോകുന്നത് പ്രവര്‍ത്തനവും റോക്കറ്റ് മേല്പോട്ട് കുതിക്കുന്നത് പ്രതിപ്രവര്‍ത്തനവും എന്നായിരുന്നു” ഏറ്റവും സീനിയറായ ബ്ലാക്ക് ഹോള്‍ മാഷ് വിശദീകരിച്ചു.കാര്‍ മുന്നോട്ടു പോകുമ്പോള്‍ കാറില്‍ നിന്ന് പുക പോകുന്നത് പ്രതിപ്രവര്‍ത്തനവും കാര്‍ മുന്നോട്ടു പോകുന്നത് പ്രവര്‍ത്തനംവും ആകുമോ “

ഓട്ടോ മാഷ് കളിയാക്കി ചോദിച്ചു.

ഇത് കേട്ട് എല്ലാവരും ചിരിച്ചു

“ചിരിക്കാതെ ഉത്തരം പറയൂന്നേ “

ഓട്ടോ മാഷ് വെല്ലുവിളിച്ചു.

“കാര്‍ ചലിക്കുന്നതിനെ റോക്കറ്റിന്റേതുമായി ബന്ധപ്പെടുത്തി പറയാനൊക്കത്തില്ല. കാര്‍ , തറയില്‍ ബലം പ്രയോഗിക്കുന്നത്പിന്നിലേക്കാണ് . ഇത് പ്രവര്‍ത്തനമാണ്. കാര്‍ മുന്നോട്ടു പോകുന്നത് പ്രതിപ്രവര്‍ത്തനവും .. എന്നാല്‍ കാറിന് പിന്നിലേക്ക് പ്രയോഗിക്കാനാവശ്യമായ ബലം നല്‍കുന്നത് എഞ്ചിനാണ് . ഈ എഞ്ചിന്‍ പ്രവര്‍ത്തിക്കാനാവശ്യമായ ബലം നല്‍കുന്നത് ഇന്ധനം കത്തിയാണ്. ഇന്ധനം കത്തുമ്പോള്‍ ഉണ്ടാകുന്ന വാതകം പുറത്തുപോകുന്നതുവഴിയല്ല കാര്‍ ചലിക്കുന്നത് “ ബോയില്‍ മാഷ് വിശദീകരിച്ചു.

വിശദീകരണത്തില്‍ തൃപ്തി വരാത്ത മട്ടില്‍ ആപേക്ഷികതാ മാഷ് ചോദിച്ചു.

“മുകള്‍ഭാഗത്തേക്ക് ,താഴ്ഭാഗത്തേക്ക് , മുന്നിലേക്ക് ,പിന്നിലേക്ക് , ഇവിടെയൊക്കെ ആപേക്ഷികമാണ് . കാറിന്റെ കാര്യത്തിലും നാം നടക്കുമ്പോഴും കുതിര വണ്ടി ചലിക്കുമ്പോഴും പ്രവര്‍ത്തനം ഏതെന്ന കാര്യത്തില്‍ നമുക്ക് തര്‍ക്കമില്ല . അതായത് തറയില്‍ പിന്നിലേക്ക്

പ്രയോഗിക്കുന്ന ബലമാണ് പ്രവര്‍ത്തനം . പക്ഷെ അത് നമുക്ക് പ്രത്യക്ഷത്തില്‍ അനുഭവവേദ്യം ആകുന്നില്ല.അതുപോലെ , മുന്നോട്ടുപോകുന്നത് പ്രതിപ്രവര്‍ത്തനം . ഈ പ്രതിപ്രവര്‍ത്തനം നമുക്ക് അനുഭവവേദ്യമാണുതാനും ”ആപേക്ഷികതാ മാഷ് ഒന്നു നിര്‍ത്തി എല്ലാവരേയും നോക്കി .

എല്ലാവരും തന്റെ മറുപടിയില്‍ ശ്രദ്ധിച്ചിരിക്കുന്നതുകണ്ടപ്പോള്‍ വര്‍ദ്ധിച്ച ഉത്സാഹത്തോടെ തുടര്‍ന്നു.“പക്ഷെ റോക്കറ്റിന്റെ കാര്യത്തിലാണ് നമുക്ക് മുകളിലേക്ക് , താഴെക്ക് എന്നിങ്ങനെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് . കാരണം മുന്‍പത്തെ ഉദാഹരണത്തില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ ബലം പ്രയോഗിക്കുന്ന വസ്തുവും ബലം പ്രയോഗിക്കപ്പെടുന്ന വസ്തുവും ചലിക്കുന്നു. അതാണ്

കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയത് . ”

മാഷ് എല്ലാവരുടേയും മുഖം ഒന്നുകൂടി ശ്രദ്ധിച്ച് തുടര്‍ന്നു.

“അതായത് നാം നടക്കുമ്പോള്‍ ബലം പ്രയോഗിക്കപ്പെടുന്ന വസ്തുവായ നാം മാത്രമേ ചലിക്കുന്നുള്ളൂ. ബലപ്രയോഗം ലഭിച്ച വസ്തുവായ ഭൂമി ചലിക്കുന്നില്ല. എഞ്ചിന്‍ കാറിനെ ഭൂമിയില്‍ പിന്നിലേക്ക് ബലം പ്രയോഗിപ്പിക്കുന്നതുപോലെ റോക്കറ്റില്‍ വാതകം കത്തി റോക്കറ്റിനെ വാതകം പിന്നിലേക്ക് (മുകളിലേക്ക് ) ബലം പ്രയോഗിക്കുന്നു.“

“അതുശരിയാ , വായുനിറച്ച ബലൂണിന്റെ അടിഭാഗം ( നൂല്‍കൊണ്ട് കെട്ടിയ ഭാഗം ) താഴേക്കാക്കി കെട്ടഴിച്ചാല്‍ ബലൂണ്‍ മുകളിലേക്ക് പോകും .മുകളീലേക്കായി കെട്ടഴിച്ചാല്‍ ബലൂണ്‍ താഴേക്ക് പോകും ”

ബോയില്‍ മാഷ് കാര്യം പിടികിട്ടിയെന്ന മട്ടില്‍ ഉറക്കെ വിളിച്ചു പറഞ്ഞു.


ഇടക്കുകയറി വെടിവെച്ച ബോയില്‍ മാഷിനെ ശത്രുതയോടെ നോക്കി ആപേക്ഷികതാ മാഷ് തുടര്‍ന്നു.

“കാറും ഭൂമിയുമായുള്ള കാര്യത്തില്‍ ഭൂമി ചലിക്കുന്നില്ല ; പക്ഷെ ഇവിടെ റോക്കറ്റ് ചലിക്കുന്നു. റോക്കറ്റ് ചലിക്കുന്നത് മുകളിലേക്കാണെങ്കിലും വാതകം പ്രയോഗിക്കുന്ന ബലത്തിന്റെ ദിശയെ അടിസ്ഥാനമാക്കി നോക്കിയാല്‍ റോക്കറ്റിനെ ചലനം പിന്നിലേക്കാണ്. അതുപോലെ നോസിലില്‍ക്കൂടി വാതകം ചലിക്കുന്നത് താഴെക്കാണെങ്കിലും വാതകം പ്രയോഗിക്കുന്ന

ബലപ്രയോഗത്തിന്റെ ദിശയെ അടിസ്ഥാമാക്കിപ്പറഞ്ഞാല്‍ മുന്നിലേക്കാണ് . ഇത്തരത്തില്‍ ചിന്തിച്ചാല്‍ കാര്യങ്ങള്‍ ഒന്നുകൂടി സുഗമമാകും ”

“ആപേക്ഷികതാ മാഷ് പറഞ്ഞ കാര്യം മനസ്സിലാക്കാന്‍ വഞ്ചിയുടെ കാര്യം എടുത്താല്‍ മതി ” ഫ്ലോട്ടിംഗ് മാഷ് പറഞ്ഞു.

എല്ലാവരുടേയും ശ്രദ്ധ തന്നിലേക്കാണെന്നു മനസ്സിലാക്കിയപ്പോള്‍ ഫ്ലോട്ടിംഗ് മാഷ് തുടര്‍ന്നു.

“ജലത്തില്‍ കിടക്കുന്ന തോണിയില്‍ നിന്നും ആള്‍ കരയിലേക്കു ചാടുമ്പോള്‍ അയാള്‍ തോണിയില്‍ പ്രയോഗിച്ച ബലമാണ് പ്രവര്‍ത്തനം അതിന്റെ ദിശ പിന്നിലേക്കാണ് . തല്‍ഫലമായി തോണി പിന്നിലേക്കു പോകുന്നു. അയാളില്‍ തോണി പ്രയോഗിക്കുന്ന ബലമാണ് പ്രതിപ്രവര്‍ത്തനം . തല്‍ഫലമായി അയാള്‍ മുന്നിലേക്ക് പോകുന്നു. എന്നുവെച്ചാല്‍ ഇവിടെ പ്രവര്‍ത്തന ഫലവും പ്രതിപ്രവര്‍ത്തന ഫലവും ദൃശ്യമാകുന്നുവെന്നര്‍ത്ഥം “

“തോണി കരയില്‍ ഒരു സ്ഥലത്ത് ഉറപ്പിച്ചു വെച്ചിരിക്കയാണെങ്കിലോ “ എന്നായി ഫ്രീക്വന്‍സി ടീച്ചര്‍ .

“ പ്രവര്‍ത്തന ഫലം ദൃശ്യമാകില്ല .അതായത് തോണി ചലിക്കില്ല; ആള്‍ മുന്നോട്ടു ചലിക്കും “ ബലം മാഷ് വിളിച്ചു പറഞ്ഞു.

“ മറ്റൊരു ഉദാഹരണം പറയുകയാണെങ്കില്‍ ; വെടിപൊട്ടുമ്പോള്‍ വെടിയുണ്ടയില്‍ തോക്ക് പ്രയോഗിക്കുന്ന ബലം പ്രവര്‍ത്തമാണ് . ഇതിന്റെ ഫലമായാണ് വെടിയുണ്ട മുന്നോട്ട് ചലിക്കുന്നത് . അപ്പോള്‍ വെടിയുണ്ട തോക്കില്‍ പ്രയോഗിക്കുന്ന ബലമാണ് പ്രതിപ്രവര്‍ത്തനം

തല്‍ഫലമായി തോക്ക് പുറകോട്ട് പോകുന്നു” ബലം മാഷ് ഒന്നുകൂടി വിശദീകരിച്ചു.

“ മറ്റൊരു ഉദാഹരണം പറയുകയാണെങ്കില്‍ ; നീന്തുന്ന ആള്‍ കൈകൊണ്ട് ജലത്തില്‍ ബലം പിന്നിലേക്ക് പ്രയോഗിക്കുന്നു . ഇത് പ്രവര്‍ത്തനമാണ്. ഇതിന്റെ ഫലമായാണ് ജലം പിന്നിലേക്ക് നിങ്ങുന്നത് . നീന്തുന്ന ആള്‍ മുന്നോട്ടു നീങ്ങുന്നത് പ്രതിപ്രവര്‍ത്തനമാണ്”

ഫ്ലോട്ടിംഗ് മാഷ് തന്റെ തത്ത്വം പ്രകടമാക്കി.

“ അപ്പോള്‍ മിനുസമുള്ള തറയില്‍ വെള്ളം വീണാല്‍ അതില്‍ക്കൂടി നടക്കുമ്പോള്‍ തെന്നി വീഴുന്നു . ഇതില്‍ പ്രവര്‍ത്തനം , പ്രതിപ്രവര്‍ത്തനം എന്നിവ പറയാമോ “ ഈ ചോദ്യം ഉന്നയിച്ചത് ഘര്‍ഷണം മാഷാണ്.

“മിനുസമുള്ള തറയില്‍ വെള്ളമുണ്ടാകുമ്പോള്‍ ഘര്‍ഷണം വളരെ കുറവാണ്. അതുകൊണ്ട് മിനുസമുള്ള - വെള്ളം വീണ തറയില്‍ക്കൂടി ഒരാള്‍ നടക്കുമ്പോള്‍ അയാള്‍ തറയില്‍ പിന്നിലേക്ക് പ്രയോഗിക്കുന്ന ബലം പ്രവര്‍ത്തനമാണ് . പക്ഷെ , ഘര്‍ഷണം ഇല്ലാത്തതിനാല്‍

തറക്ക് , എതിരായ പ്രതിപ്രവര്‍ത്തനം നടത്തുവാന്‍ കഴിയുന്നില്ല, അതുകൊണ്ട് അയാള്‍ വഴുക്കി വീഴുന്നു. അതുകൊണ്ടുതന്നെ അയാള്‍ ബലം പ്രയോഗിച്ച ദിശയില്‍ ( പിന്നോട്ട് ) ചലിക്കുന്നു. “ ബലം മാഷ് മറുപടി പറഞ്ഞു.

“മേശപ്പുറത്തിരിക്കുന്ന സ്‌പ്രിംഗ് ത്രാസിന്റെ ഇരുഭാഗത്തും 200ഗ്രാം ഭാരം തൂക്കിയിട്ടാ‍ള്‍ സ്‌പ്രിംഗ് ത്രാസ് റീഡിംഗ് എത്രയായിരിക്കും?”

ബലം മാഷ് മറ്റുള്ളവര്‍ കേള്‍ക്കുവാന്‍ ഉച്ചത്തില്‍ ഒരു ചോദ്യം ചോദിച്ചു.


“ സംശയമൊന്നും വേണ്ട 200ഗ്രാം . “ ഗ്രാവിറ്റിമാഷ് ഉത്തരം പറഞ്ഞു.

“ ചിലര്‍ പൂജ്യമെന്ന് ഉത്തരം പറഞ്ഞേക്കാം . അവരുടെ ധാരണ തിരുത്തുവാനെന്താ ഒരു വഴി?” ബലം മാഷ് ചോദിച്ചു.

“ പൂജ്യമെന്ന് ഉത്തരം പറയുന്നവര്‍ ആ ഉത്തരത്തിലെത്തുത്തിന് ഒരു ന്യായീകരണമുണ്ട്. അതായത് സ്‌പ്രിംഗ് ത്രാസിന്റെ ഇരുഭാഗത്തും പ്രയോഗിക്കുന്ന ബലം തുല്യമാണ് ; അതേ സമയം വിപരീത ദിശയിലുമാണ് . അതുകൊണ്ട് അവ അന്യോന്യം കാന്‍സല്‍ ആയിപ്പോകുന്നു എന്ന നിഗമനത്തില്‍ അവര്‍ എത്തുന്നു.പക്ഷെ, സ്‌പ്രിംഗ് ത്രാസ് ഒറ്റ വസ്തുവാണെങ്കിലും അതിലെ സ്‌പ്രിംഗിന്

ബലപ്രയോഗം മൂലം നീങ്ങാനൊക്കും. അതായത് ഇരു ബലങ്ങളും (200 ഗ്രാം) തുല്യവും വിപരീത ദിശയിലുമാണെന്ന കാര്യമൊക്കെ ശരിതന്നെ . പക്ഷെ , അവ പ്രയോഗിക്കുന്നത് വ്യത്യസ്ത വസ്തുക്കളിലാണെന്ന് വേണമെങ്കില്‍ പറയാം. അതുകൊണ്ടുതന്നെ സ്‌പ്രിംഗ്

200 ഗ്രാം റീഡിംഗ് ല്‍ എത്തുന്നു .”

“ പക്ഷെ , പണ്ടത്തെ പുസ്തകത്തില്‍ ഇങ്ങനെയായിരുന്നില്ല വിവരണം “ ബ്ലാക്ക് ഹോള്‍ മാഷ് വ്യക്തമാക്കി

എല്ലാവരും മാഷിനെ ചോദ്യചിഹ്നത്തോടെ നോക്കി. അതിനാല്‍ മാഷ് തുടര്‍ന്നു.

“ പഴയ പുസ്തകത്തില്‍ രണ്ടൂ സ്‌പ്രിംഗ് ത്രാസുകള്‍ കൂട്ടി കണ്‍ക്ട് ചെയ്ത ഒരു ചിത്രമാണ് കൊടുത്തിരുന്നത് .ഒരു സ്‌പ്രിംഗ് ത്രാസിന്റെ ഒരറ്റം ഭിത്തിയില്‍ ഉറപ്പിച്ചിരിക്കുന്നു. മറ്റേ അറ്റത്ത് ബലം പ്രയോഗിക്കുന്നു. അപ്പോള്‍ ഇരു ത്രാസുകളിലേയും റീഡിംഗ് തുല്യമായിരിക്കും”

“ പക്ഷെ , ഇവിടെ ഒരു സ്‌പ്രിംഗ് ത്രാസ് ആയപ്പോള്‍ വിശദീകരിക്കാന്‍ അല്പം വിഷമം അല്ലേ”

ബലം മാഷ് ആശങ്കപ്പെട്ടു

അപ്പോഴേക്കും ആര്‍ .പി മാര്‍ വന്നതിനാല്‍ ചര്‍ച്ച അവസാനിപ്പിക്കേണ്ടി വന്നു


എല്ലാ ടോപ്പിക്കിനും മാതൃകാ ചോദ്യങ്ങള്‍ കുട്ടികളെ പഠിപ്പിക്കണോ ?

പത്താം ക്ലാസിലെ ഒരു ഡിവിഷന്‍

മാഷ് പ്രസ്തുത ക്ലാസില്‍ ഫിസിക്സ് പഠിപ്പിക്കുന്നുണ്ട്.

ക്ലാസ് പരീക്ഷകള്‍ മൂന്നെണ്ണം കഴിഞ്ഞു

കുട്ടികള്‍ക്കെല്ലാം നല്ല മാര്‍ക്ക് .

കുട്ടികള്‍ക്കെല്ലാം സന്തോഷം .

രക്ഷിതാക്കള്‍ക്കും സന്തോഷം .

പ്രിന്‍സിപ്പാളിനും സന്തോഷം

മാഷിനും സന്തോഷം.

അങ്ങനെ സന്തോഷത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ ..........

മാഷിന് ഒരു സംശയം .?

ഇങ്ങെനെ പോയാല്‍ ഇവര്‍ക്കൊക്കെ എ പ്ലസ് കിട്ടുമോ ?

അങ്ങനെയുള്ള എത്ര കുട്ടികള്‍ ഉണ്ടാകും ഈ ക്ലാസില്‍ ........

ക്ലാസെടുക്കുമ്പോള്‍ ശരിയുത്തരം വിളിച്ചു പറയുന്നവരെ കണക്കാക്കിയുള്ള നിഗമനത്തിലെത്തുന്നത് ശരിയാണോ ?

മാഷ് കുട്ടികളോടു പറഞ്ഞു

പൊതുപരീ‍ക്ഷക്ക് ഇങ്ങനെയല്ല ട്ടോ ചോദ്യങ്ങള്‍ വരിക

കാണാപ്പാഠം പഠിക്കേണ്ടതരത്തിലുള്ളവയല്ല മറിച്ച് അപ്ലിക്കേഷന്‍ ലവലിലുള്ളവയാണ് വരിക

നിങ്ങള്‍ പഠിച്ച കാ‍ര്യങ്ങള്‍ വിവിധ സന്ദര്‍ഭത്തില്‍ ഉപയോഗിക്കേണ്ടിവരിക

അത്തരത്തിലുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം .

കൂടാതെ ചോദ്യങ്ങള്‍ ഉത്തരം എഴുതുന്നതിനു മുന്‍പ് വിശകലനം ചെയ്യുവാനും സമയം ആവശ്യമായി വരുന്ന ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം .

അതായത് മാനസിക പ്രവര്‍ത്തനത്തിന് സമയം ആവശ്യം വേണ്ടിവരുന്നു എന്നര്‍ഥം .

അങ്ങനെ ഒരു ദിവസം ക്ലാസില്‍.........

അടുത്ത ടോപ്പിക്ക് “ ജനറേറ്റര്‍” ആയിരുന്നു.

അതിനു മുന്‍പായി മാഷ ‘ ഒരു മുന്‍‌അറിവ് ‘ പരീക്ഷിക്കാമെന്നു വെച്ചു?

കരുതിക്കൂട്ടി തന്നെ ലളിതമായ ചോദ്യം ആശയക്കുഴപ്പം ഉണ്ടാക്കുന്ന രീതിയില്‍ അവതരിപ്പിച്ചു.

“സൈക്കിളിന്റെ ഡൈനാമോ സൈക്കിളിന്റെ മുന്നിലോ അതോ പിന്നിലോ ?”

(ഇതാണോ ഇത്ര വലിയ ‘ആനച്ചോദ്യം’ എന്ന മട്ടില്‍ കുട്ടികളിരുന്നു.

ക്ലാസില്‍ , ചോദ്യം ലഭിച്ചാല്‍ ഉടനെത്തന്നെ ഉത്തരം വിളിച്ചു പറയുന്ന കുട്ടികളുണ്ട്.

ഈ പ്രവണത മറ്റുകുട്ടികളുടെ ഉത്തരം കണ്ടുപിടിക്കാനുള്ള ശ്രമത്തെ പരാചയപ്പെടുത്തുമല്ലോ.അതിനാല്‍ ഉത്തരം മാഷ് നോട്ടില്‍ എഴുതിക്കയാണ് പതിവ് .)

മാഷ് ഒരു കുട്ടിയോട് എഴുതിയ ഉത്തരം പറയുവാന്‍ ആവശ്യപ്പെട്ടു.

“മുന്നില്‍ “ പെണ്‍കുട്ടി ഉത്തരം പറഞ്ഞു

മാഷ് , പെണ്‍കുട്ടി പറഞ്ഞ ഉത്തരം ബോര്‍ഡില്‍ എഴുതി.

“ഈ ഉത്തരത്തിനോട് അനുകൂലിക്കുന്നവര്‍ കൈ പൊക്കൂ “.

ഭൂരിഭാഗം പെണ്‍കുട്ടികളും രണ്ടുമുന്നു ആണ്‍കുട്ടികളും കൈപൊക്കി.

കൈ പൊക്കാതിരുന്ന ഒരു കുട്ടിയോട് മാഷ് എന്താണ് ഉത്തരം എഴുതിയത് എന്ന് ചോദിച്ചു

“പിന്നില്‍ “ എന്നാ‍ണ് ഉത്തരമെഴുതിത് എന്ന് കുട്ടി പറഞ്ഞു .

മാഷ് മുന്‍പു ചെയ്തതുപോലെ തന്നെ പ്രസ്തുത ഉത്തരത്തിനോട് യോജിക്കുന്നവര്‍ കൈപൊക്കുവാന്‍ പറഞ്ഞു.

ഭൂരിഭാഗം ആണ്‍ കുട്ടികളും ചില പെണ്‍കുട്ടികളും കൈ പൊക്കി.

“ഇനി ആരെങ്കിലും വേറെ ഉത്തരം എഴുതിയിട്ടുണ്ടോ ?” മാഷ് ചോദിച്ചു

ഒരു കുട്ടി എണിറ്റുനിന്നു പറഞ്ഞു “ ബാക്കില്‍ സൈഡിലായി “

ഈ കുട്ടി ഉത്തരം പറഞ്ഞ ഉടനെ ക്ലാസില്‍ ആകെ ലഹള

മാഷ് രണ്ടുമൂന്നു മിനിട്ടു നേരം നിശ്ശബ്ദനായി നിന്നു.

അവര്‍ തമ്മില്‍ ചര്‍ച്ച തുടരട്ടെ.

കുറച്ചു സമയം കഴിഞ്ഞ് മാഷ് ചോദിച്ചു “ ഉത്തരത്തിന്റെ കാര്യത്തില്‍ തീരുമാനമയോ ?”

ക്ലാസിലാകെ ചമ്മലിന്റെ ചിരി.

“ബാക്കില്‍ സൈഡിലായി “ ചിലര്‍ വിളിച്ചു പറഞ്ഞു

ഈ സംഭവം മാഷിന് മനസ്സില്‍ തറച്ചു.

സൈക്കിളില്‍ വരുന്ന കുട്ടികള്‍ പോലും ഡൈനാമോ മുന്നിലാണെന്ന് പറഞിരിക്കുന്നു


* * * * * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * *


ഓണത്തിനു മുന്‍പുള്ള ക്ലാസ് പരീക്ഷ ..............

മാഷ് കുട്ടികളോടു പറഞ്ഞു

“ പരീക്ഷ കുറച്ച് ടഫ് ആക്കുവാന്‍ പോകുകയാ”

കുട്ടികളുടെ പലരുടേയും മുഖം വാടി.

ചിലര്‍ പറഞ്ഞു അങ്ങനെ ആയിക്കോട്ടെ

മാഷ് വിശദീകരിച്ചു

“ടഫ് എന്നു പറഞ്ഞാല്‍ ..........

പഠിച്ച കാര്യങ്ങള്‍ പുതിയ സന്ദര്‍ഭത്തില്‍ ഉപയോഗിക്കേണ്ടിവരുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ...............

വിവിധ അദ്ധ്യായങ്ങളിലെ ആശയങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുള്ള ചോദ്യങ്ങള്‍ .............

എ പ്ലസ്സു കാരെ നിര്‍ണ്ണയിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ............

ശേഷികള്‍ വിലയിരുത്തുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ....

അത്തരത്തില്‍ മാഷ് വിശദീകരണവും നടത്തി

( കഴിഞ്ഞ മാര്‍ച്ചിലെ പത്താംക്ലാസ് പരീക്ഷയില്‍ ഫിസിക്സിനും കെമിസ്ടിക്കും ഉണ്ടായ തോല്‍‌വി മാഷിനെ അസ്വസ്ഥനാക്കിയിരുന്നു.

അതുകൊണ്ടുതന്നെ അത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് ‘ഉത്തരമെഴുതിപ്പിക്കുക ‘എന്ന വെല്ലുവിളി പൊതുവെ ഫിസിക്സ് അദ്ധ്യാപകര്‍ക്ക് ഉള്ളതായിരുന്നു.)

പരീക്ഷ കഴിഞ്ഞു

പരീക്ഷാഫലം തൃപ്തി ഉളവാക്കുന്ന തരത്തിലുള്ളവയായിരുന്നില്ല.

പല കുട്ടികള്‍ക്കും മാര്‍ക്ക് കുറവ്

എ പ്ലസ് വാങ്ങുമെന്ന് ഉറപ്പുള്ള കുട്ടികള്‍ക്കുപോലും അടി പതറിയിരിക്കുന്നു.

ഉത്തരപേപ്പര്‍ കൊടുത്തപ്പോള്‍ പല കുട്ടികളുടേയും മുഖം വാടി.

“ഇങ്ങനെയൊക്കെ ചോദ്യം വന്നാല്‍ എന്താ തരം ?”

മാഷ് പറഞ്ഞുതരാത്ത ചോദ്യമാ വന്നത് “

ഇതുപോലെ മാര്‍ച്ചിലെ പരീക്ഷക്ക് ഉണ്ടാകുമോ ?

“ സയന്‍സ് , കണക്ക് എന്നിവയാ എന്‍‌ട്രസിന് ഉള്ളത് ; അതുകൊണ്ടാണോ ഈ വിഷയങ്ങള്‍ക്ക് ടഫ് ആയ ചോദ്യങ്ങള്‍ പൊതുപരീക്ഷക്ക്



ചോദിക്കുന്നേ”

മാഷ് സമാധാനിപ്പിച്ചു.

സാരമില്ലെന്നേ

ഇത് ക്ലാസ് പരീക്ഷയല്ലേ ....

മാര്‍ച്ചിലെ പൊതുപരീക്ഷക്ക് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ വരും

അതുകൊണ്ടാ ഇങ്ങനെ

എന്നിട്ടും കുട്ടികളുടെ മുഖം തെളിയുന്നില്ല.

അപ്പോല്‍ ഒരു കുട്ടി എണിറ്റു പറഞ്ഞു.

“കാര്യം ഞങ്ങള്‍ക്ക് മനസ്സിലായി .“ പക്ഷെ , വീട്ടുകാര്‍ക്ക് മനസ്സിലാകില്ലല്ലോ”

പഴയരീതിയില്‍ വിദ്യാഭ്യാ‍സം ശീലിച്ച രക്ഷിതാക്കള്‍ ഇക്കാര്യത്തെ എങ്ങനെ വിലയിരുത്തും എന്നുള്ളതില്‍ മാഷിനും സംശയം ഉണ്ടായിരുന്നില്ല.



* * * * * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * *


അന്നത്തെ അസംബ്ലി കുട്ടികള്‍ ആഹ്ലാദത്തൊടെയാണ് വരവേറ്റത് .

പ്രിന്‍സിപ്പാള്‍ അസംബ്ലിയില്‍ ഒരു പ്രസ്താവന നടത്തി.

നിങ്ങള്‍ക്ക് നിങ്ങളുടെ പഠനത്തേയും പഠിപ്പിക്കുന്ന അദ്ധ്യാപകരേയും അവരുടെ രീതിയേയും വിലയിരുത്താന്‍ ഒരു അവസരം തരുന്നു.

നിങ്ങള്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ ,ടീച്ചേഴ്‌സിനെക്കുറീച്ചും പ്രിന്‍സിപ്പാളിനെക്കുറിച്ചും ഒരു കടലാസില്‍ എഴുതി ലീഡറെ ഏല്‍പ്പിക്കുക. പ്രസ്തുത കടലാസില്‍ പേര് എഴുതേണ്ടതില്ല. അതിനാല്‍തന്നെ നിങ്ങള്‍ക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല. ഇങ്ങനെ എഴുതുന്ന സമയത്ത് ക്ലാസില്‍ ടീച്ചര്‍ ഉണ്ടായിരിക്കില്ല. ആസമയം ലീഡര്‍ ആയിരിക്കും ക്ല്ലാസ് നിയന്ത്രിക്കുക.

കുട്ടികള്‍ കൈയ്യടിയോടെ ഈ പ്രസ്താവനയെ സ്വാഗതം ചെയ്തു.

ഫീഡ് ബാക്ക് ഓരോ ക്ലാസിലേയും ലീഡര്‍മാര്‍ കുട്ടികളില്‍ നിന്ന് ശേഖരിച്ച് പ്രിന്‍സിപ്പാളിനെ ഏല്‍പ്പിച്ചു.

പ്രിന്‍സിപ്പാള്‍ ‘ടീച്ചര്‍ ബൈ ടീച്ചര്‍‘ ആയി ‘ഫീഡ് ബാക്ക് ‘ക്രോഡീകരിച്ചു

തന്റെ ഡയറിയില്‍ ഓരോ ടീച്ചറിനും ഓരോ പേജുമിട്ട് കുട്ടികള്‍ പറഞ്ഞ പോയിന്റുകള്‍ ക്രോഡീ‍കരിച്ചെഴുതിയശേഷം ‘ഫീഡ് ബാക്ക് ‘ ക്ലാസ് ടീച്ചര്‍മാര്‍ക്ക് നല്‍കി

ക്ലാസ് ടീച്ചര്‍മാരും മറ്റ് അദ്ധ്യാപകരും തങ്ങളെയും തങ്ങളുടെ അദ്ധ്യാപനരീതിയെയും കുറിച്ചുള്ള വിലയിരുത്തല്‍ വായിച്ചു മനസ്സിലാക്കി.

മാഷ് അന്നേ ദിവസം ലിവിലായിരുന്നു.

* * * * * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * *

പിറ്റേന്ന് മാഷ് സ്കൂളിലെത്തി.

ഇന്റര്‍വെല്‍ സമയത്ത് സ്റ്റാഫ് റൂമില്‍ .............

കുട്ടികളുടെ ഫീഡ്‌ബാക്ക് ചര്‍ച്ച നടക്കുന്നു..........

മാഷ് വിഷയം തിരിക്കി...............

അപ്പോഴാണ് കാര്യം മനസ്സിലായത് ..........

ചില സഹപ്രവര്‍ത്തകര്‍ പറയുന്നു...........

“ ഇനി കുട്ടികള്‍ പറയുന്നതു പോലെ ക്ലാസെടുക്കാം ; അപ്പോള്‍ കുട്ടികള്‍ക്ക് വലിയ ഇഷ്ടമായിരിക്കുമല്ലോ “

“ ‘...............’ ടീച്ചറിനെ ക്കുറിച്ച് എല്ലാ ക്ലാസിലേയും കുട്ടികള്‍ വളരെ നല്ല അഭിപ്രായമാണ് എഴുതിയിരിക്കുന്നത് “

“ അല്ലെങ്കിലും ആ ടീച്ചര്‍ കുട്ടികളൊടെന്നല്ല ; എല്ലാവരോടും അങ്ങനെത്തന്നെയാ പെരുമാറുന്നത് . അതിനാല്‍ അത് ഒരു പുതിയ കാര്യമല്ല”

“ പ്രിന്‍സിപ്പാളിനെക്കുറിച്ച വളരെ നല്ല അഭിപ്രായമാണത്രെ കുട്ടികള്‍ എഴുതിയിരിക്കുന്നത് “

“ ‘............’ മാഷിനെ കുട്ടികള്‍ക്ക് വലിയ ഭയമാണത്രെ”

“.................... മാഷിനോട് മീശ വടിച്ച് വരാന്‍ പറ”

“ ഹ ഹ ഹ “ കൂട്ടച്ചിരി

“ കാലത്തും ഉച്ചതിരിഞ്ഞുമുള്ള ഇന്റര്‍വെല്‍ സമയം കൂട്ടണമത്രെ ; കുട്ടികള്‍ക്ക് മൂത്രമൊഴിക്കാന്‍ സമയം കുറവ് ആണെന്ന് “

“അത് ശരിയാ ; ഈ അഞ്ചുമിനിട്ടുനേരം കൊണ്ട് എങ്ങനെ മൂത്രമൊഴിക്കല്‍ , വെള്ളം കുടിക്കല്‍ എന്നിവ നടത്തുവാന്‍ പറ്റും ? ”

“ ‘ ................’ ടീച്ചര്‍ കുട്ടികളെ കളിയാക്കുമത്രെ!”

“ അല്ലേങ്കിലും അതിന്റെ വായിലെ നാക്ക് അങ്ങനെയാ”

“ ................ ‘ ടീച്ചര്‍ കാര്യം മനസ്സിലാക്കതെ കുട്ടികളെ പിടിച്ച് തല്ലും “

.................................

...............................



* * * * * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * *


അന്നേ ദിവസം പ്രിന്‍സിപ്പാള്‍ മാഷിനെ വിളിച്ചു പറഞ്ഞു

“ മാഷേ , കുട്ടികള്‍ എഴുതിയ ഫീഡ് ബാക്ക് വായിച്ചു നോക്കിയോ ?”

“ വായിച്ചു നോക്കാം ടീച്ചറെ , നേരം കിട്ടിയിട്ടില്ല”



* * * * * ** * ** * ** * ** * ** * ** * ** * ** * ** * *

* * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * *


പിറ്റേന്ന് ഉച്ചക്ക് ഒപ്പിടാന്‍ ചെന്നപ്പോള്‍ മാഷിനെ പ്രിന്‍സിപ്പാള്‍ വിളിച്ചു

“ മാഷെ , ഫീഡ് ബാക്കിന്റെ ക്രോഡീകരണം ........”

പ്രിന്‍സിപ്പാള്‍ ഡയറി നിവര്‍ത്തി മാഷിന്റെ പേജ് എടുത്തു.

പല ക്ലാസിലും മാഷിനെക്കുറിച്ച് വളരെ നല്ല അഭിപ്രായങ്ങള്‍ എഴുതിയിട്ടുണ്ട്

എന്നിട്ട് ഒന്നു രണ്ടു പോയിന്റുകള്‍ വാ‍യിച്ചു.

അത് മാഷിന് ഇഷ്ടപ്പെട്ടു ; മാഷിന്റെ മുഖത്ത് പൂനിലാവുദിച്ചു

എന്നാല്‍ ..............

പ്രിന്‍സിപ്പാള്‍ ഒന്നു നിറുത്തി

പത്താം ക്ലാസിലെ ഒരു ഡിവിഷനില്‍ മാത്രം ...........

എന്തോ ഒരു പ്രശ്നം.........

പ്രിന്‍സിപ്പാള്‍ മാഷിന്റെ മുഖത്ത് നോക്കി...........

പറഞ്ഞാല്‍ പ്രതികരണം രൂക്ഷമാകുമോ എന്ന് ഭയന്നാകണം.........

“ എന്താ ടീച്ചറെ , മാഷ് പറയുവാന്‍ പ്രേരിപ്പിച്ചു............”

“അത് ........... മാഷ് എടുക്കുന്നത് കുറച്ച് സ്പീഡില്‍ ........പിന്നെ , എടുക്കുന്നതിന് തുടര്‍ച്ചയില്ല അതായത് പുസ്തകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന്



എടുക്കുന്നു. “

ടീച്ചര്‍ ഒന്നു നിറുത്തി

മാഷിന്റെ മുഖഭാവം അപകടം ഉണ്ടാക്കുന്ന തരത്തിലുള്ളതല്ല എന്നറിഞ്ഞപ്പോള്‍ ആശ്വാസത്തോടെ തുടര്‍ന്നു.

“ പല ഭാഗവും കുട്ടികള്‍ക്ക് മനസ്സിലാകുന്നില്ല. ചിലപ്പോള്‍ മാഷ് വേഗത്തിലാവും ആ ക്ലാസില്‍ എടുക്കുന്നത് . ഒരു പത്താം ക്ലാസില്‍ ഐ .ടി വളരേ വേഗത്തില്‍ എടുക്കുന്നതിനാല്‍ ചില കുട്ടികള്‍ക്ക് ഫോളോ ചെയ്യുവാന്‍ പറ്റുന്നില്ല.“

പറഞ്ഞു കഴിഞ്ഞ ആശ്വാസത്തില്‍ ടീച്ചര്‍ പുസ്തകം അടച്ചു.

മാഷ് തുടര്‍ന്നു.

“ സാധാരണ വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ ആദ്യം വിഷമം തോന്നും , പക്ഷെ പിന്നീട് സ്വയം തിരുത്തുകയാണ് പതിവ് അതുകൊണ്ടു തന്നെ ജീവിതത്തില്‍ അഡ്‌ജസ്റ്റ് ചെയ്ത് പോകുവാന്‍ സാധിക്കുന്നു.”

തുടര്‍ന്ന് മാഷ് പ്രിന്‍സിപ്പാള്‍ പറഞ്ഞ പ്രശ്നങ്ങള്‍ പരിഹരിച്ച് ക്ലാസെടുക്കാമെന്ന് ഉറപ്പുകൊടുത്ത് ഓഫീസില്‍ നിന്ന് പോന്നു.



* * * * * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * *


അന്ന് വൈകീട്ട് വീട്ടില്‍ പോകുമ്പോള്‍ മാഷിന്റെ കൈയ്യില്‍ എല്ലാ ക്ലാസിലെയും കുട്ടികള്‍ എഴുതി ഫീഡ് ബാക്ക് ഉണ്ടായിരുന്നു.



* * * * * ** * ** * ** * ** * ** * ** * ** * ** * ** * * * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * *

മാഷ് വീട്ടിലെത്തി.

സമയം ലഭിച്ചപ്പോള്‍ ഫീഡ് ബാക്ക് വായന ആരംഭിച്ചു.

എട്ട് , ഒമ്പത് ക്ലാസുകളില്‍ പ്രശ്നമൊന്നുമില്ല .

പത്താംക്ലാസില്‍ ഐ . ടി എടുക്കുന്ന ക്ലാസില്‍ പ്രശ്നം ഉണ്ട് .

മാഷ് സ്പീഡില്‍ ക്ലാസെടുക്കുന്നു.

ബഹുഭൂരിപക്ഷത്തിന്റേയും വീ‍ട്ടില്‍ കമ്പ്യൂട്ടര്‍ ഇല്ല ; അപ്പോള്‍ ഉണ്ടാകുന്ന പ്രശ്നം ?

മാഷ് അത് മനസ്സിലാക്കി.

പത്താം ക്ലാസില്‍ മൂന്ന് ഡിവിഷനുകളിലാണ് ഫിസിക്സ് എടുക്കുന്നത് .

രണ്ടെണ്ണത്തില്‍ വളരേ നല്ല അഭിപ്രായം .

എന്നാല്‍ മൂന്നാമത്തെ ക്ലാസില്‍ , മാഷിന് ഏറ്റവും ഇഷ്ടപ്പെട്ട ക്ലാസില്‍ , മാഷ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഫിസിക്സില്‍ എ പ്ലസ് ലഭിക്കുമെന്ന് വിചാരിക്കുന്ന ക്ലാസില്‍ , മാഷിനെ ക്കുറിച്ച് വളെരെ മോശം അഭിപ്രായമാണ് ഭൂരിഭാഗം പേരും എഴുതിയിരിക്കുന്നത്

ഇത് എന്തുപറ്റി ?

മാഷ് ആലോചിച്ചു.

ജൂണ്‍ ,, ജുലൈ മാസങ്ങള്‍ മാഷ് ചിന്തിച്ചു............

കുഴപ്പമില്ലല്ലോ .........

പിന്നെ എപ്പഴാ കുഴപ്പം പറ്റിയത്..............

ഓണത്തിനു മുമ്പുള്ള ക്ലാസ് പരീക്ഷയായിരിക്കുമോ വില്ലന്‍ ?

സമാന്തര രീതിയിലും ശ്രേണീരീതിയിലും ഒരുമിച്ച് സഫല പ്രതിരോധം കാണുവാന്‍ പറഞ്ഞത് ചിലര്‍ക്ക് ബുദ്ധിമുട്ടായീരുന്നുവെന്ന് മാഷ്



അറിഞ്ഞിരുന്നു.

വീട്ടിലെ വൈദ്യുത ഉപഭോഗം മീറ്റര്‍ റീ‍ഡിംഗ് മുഖേന കണക്കാക്കിയ ബില്ലും ഉപയോഗിച്ച ഉപകരണങ്ങളുടെ സമയവും വെച്ച് ശരിയാണോ എന്ന്



പരിശോധിക്കുന്ന ചോദ്യം പലരും തെറ്റിച്ചിരുന്നു.

ഗ്രാഫ് ഉപയോഗിച്ച് ഉല്പാദിപ്പിക്കപ്പെട്ട താപോര്‍ജ്ജം കണക്കാക്കുന്നരീതി ഏറെപേരെ കുഴക്കിയിരുന്നു . പ്രസ്തുത ചോദ്യത്തില്‍ ഒന്നും രണ്ടും അദ്ധ്യായങ്ങളെ ബന്ധിപ്പിച്ചിരുന്നു.

ഈ ചോദ്യങ്ങളായിരിക്കുമോ വില്ലന്‍


* * * * * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * *


പിറ്റേന്ന് മാഷ് സ്കൂലിലെത്തിയപ്പോള്‍ ഒരു രക്ഷിതാവ് കുട്ടിയേയും കൊണ്ട് മാഷിനെ കാണുവാന്‍ എത്തി

കുട്ടി പത്താം ക്ലാസില്‍ പഠിക്കുന്നത് . അതും മാഷിനെകുറിച്ച് മോശമായി പ്രതികരിച്ച ക്ലാസില്‍

മാഷിനെ കാണുവാനാണ് വന്നത് എന്ന രീതിയില്‍ രക്ഷിതാവ് പ്രതികരിച്ചു തുടങ്ങി.

കാരണം ഫിസിക്സില്‍ മാര്‍ക്ക് കുറവ്

എന്നു വെച്ചാല്‍ വെറും അറുപതുശതമാനം മാത്രം !

ക്ലാസ് പരീക്ഷക്ക് ഇങ്ങനെയായാല്‍ ...... പൊതുപരീക്ഷക്ക് എങ്ങനെയായിരിക്കും എന്ന് രക്ഷിതാവിന്റെ ആശങ്ക?

മുന്‍പത്തെ ഫിസിക്സ് ക്ലാസ് പരീക്ഷകള്‍ക്കെല്ലാം ഫുള്‍മാര്‍ക്ക് നേടിയിരുന്നു ,ഇപ്പോള്‍ എന്തുപറ്റിയെന്ന് രക്ഷിതാവിനറിയണം .

മാഷ് പ്രസ്തുത ക്ലാസ് പരീക്ഷയെക്കുറിച്ച് പറഞ്ഞു.

ചോദ്യമാതൃകകള്‍ കൊടുത്തിരുന്നില്ല എന്നും പറഞ്ഞു

എന്നിട്ടും രക്ഷിതാവിന് തൃപ്തി വരുന്നില്ല .

അതിനാല്‍ മാഷ് വിശദീകരിച്ചു.

പണ്ടോക്കെ ഇന്നയിന്ന ചോദ്യങ്ങള്‍ NB ഇട്ട് കുട്ടികളെ പഠിപ്പിച്ചിരുന്നു. മുന്‍‌വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പറില്‍ നിന്ന് പല ചോദ്യങ്ങളും ആവര്‍ത്തിച്ചു വരുമായിരുന്നു . ചിത്രം വരക്കാനുള്ളവ കുട്ടികളെ അഞ്ചോ പത്തോ പ്രാവശ്യം വര്‍ച്ച് പഠിപ്പിക്കുമായിരുന്നു . എന്നാല്‍ ഇപ്പോള്‍.................

മാഷിന് മുഴുവന്‍ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല . അപ്പോഴേക്കും രക്ഷിതാവിന്റെ ക്ഷമ കെട്ടുകഴിഞ്ഞിരുന്നു.

കുട്ടിക്ക് മാര്‍ക്ക് കുറവ് ; കാരണം ചോദിച്ചപ്പോള്‍ ‘ഫിസിക്സ് ചോദ്യപേപ്പര്‍ ചരിത്രം‘ പറയുകയും ചെയ്യുന്നു മാഷ് എന്ന ചിന്തയിലാണ് രക്ഷിതാവ് എന്ന് മാഷിനു മനസ്സിലായി.

“എന്നാല്‍ , എങ്ങനെയുള്ള ചോദ്യങ്ങളാണ് പരീക്ഷക്ക് വരിക“ എന്നായി രക്ഷിതാവ്

മാഷിന് അതിന്റെ ഉത്തരം പറയണമെങ്കില്‍ രക്ഷിതാവിന്റെ വിദ്യാഭ്യാസയോഗ്യത , ജോലി എന്നിവ അറിയണം . എന്നാല്‍ മാത്രമേ ഉത്തരം വിശദീകരിക്കുവാന്‍ കഴിയൂ.


അതുകൊണ്ടുതന്നെ മാഷ് ഇക്കാര്യം വ്യക്തമായിലഭിക്കുവാനുതകുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചു

രക്ഷിതാവ് പറഞ്ഞു

“ ഞാന്‍ ട്യൂഷന്‍ ടീച്ചറാ , പത്തിലെ കട്ടികള്‍ക്കും പ്ലസ് ടു വിലുള്ളവര്‍ക്കും ട്യുഷന്‍ എടുക്കുന്നുണ്ട്.”

മാഷ് ഒന്നുകൂടി സംശയിച്ചു

രക്ഷിതാവ് തുടര്‍ന്നു.

“ പത്തിലെ കട്ടികള്‍ക്കും പ്ലസ് ടു വിലുള്ളവര്‍ക്കും ഫിസിക്സ് ട്യുഷന്‍ ഞാന്‍ എടുക്കുന്നുണ്ട്. മാഷേ . അതിനാല്‍ ഫിസിക്സ് പറഞ്ഞാല്‍ എനിക്കു മനസ്സിലാകും ”

അതുകൊണ്ട് മാഷ് കാര്യം പറഞ്ഞാല്‍ - ഏതുതരത്തിലാണ് ചോദ്യങ്ങളെന്നു പറഞ്ഞാല്‍ - എന്റെ കുട്ടിക്കും ഞാന്‍ പഠിപ്പിക്കുന്ന കുട്ടികള്‍ക്കും ഉപകാരമെന്ന നിലപാടിലാണ് ആ രക്ഷിതാവ് .

മാഷ് ആശയക്കുഴപ്പത്തില്‍ നില്‍ക്കുമ്പോള്‍ ..........

രക്ഷിതാവ് പറഞ്ഞു

“ ഒരു ചോദ്യം പറയൂ മാഷേ”

കുട്ടിയുടെ രക്ഷിതാവിനോട് എങ്ങനെ ചോദ്യം ചോദിക്കും എന്ന ചിന്ത മാഷിന് അസ്വസ്ഥത ഉളവാ‍ക്കി.

അതിനാല്‍ മാഷ് ഒരു പോംവഴി കണ്ടെത്തി .

കുട്ടിയോട് ചോദ്യം ചോദിക്കാം .

അങ്ങനെ തന്നെ മാഷ് തീരുമാനിച്ചു

“ ഒരു ട്രാന്‍സ്‌ഫോമറിന്റെ പ്രൈമറിയില്‍ 200 ചുറ്റുകളും സെക്കന്‍ഡറിയില്‍ 400 ചുറ്റുകളും ഉണ്ട് . പ്രൈമറി കോയിലില്‍ 12 വോള്‍ട്ട് ഡി. സി കൊടുത്താല്‍ സെക്കന്‍ഡറിയിലെ വോള്‍ട്ടേജ് എത്രയായിരിക്കും ?“

ഇതാണോ ഇത്ര പുതിയ ചോദ്യം എന്ന മട്ടില്‍ കുട്ടിയും രക്ഷിതാവും .

അപ്പോഴേക്കും ഉച്ചസമയത്തെ സ്കൂള്‍ വിടുവാനുള്ള ബെല്‍ അടിച്ചു

Vs / Vp = Ns / Np എന്ന സമവാക്യം ഉപയോഗിച്ച് കണ്ടുപിടിച്ചുകൂടെ എന്ന മറുപടി പറഞ്ഞ് രക്ഷിതാവ് ദയനീയമായി മാഷിനെ ഒന്നു നോക്കി യാത്ര പറഞ്ഞു.

ഈ ചോദ്യത്തിന്റെ ഉത്തരത്തിന് പ്രസ്തുത സമവാക്യം ഉപയോഗിക്കേണ്ടെന്നും ട്രാന്‍സ്‌ഫോര്‍മര്‍ ഡി സി യില്‍ വര്‍ക്ക് ചെയ്യില്ലെന്നുമൊക്കെ മാഷിന് രക്ഷിതാവിനെ ബോദ്ധ്യപ്പെടുത്തണമെന്നുണ്ടായിരുന്നു.

പക്ഷെ , അതിനുള്ള സമയമോ സാഹചര്യമോ പ്രസ്തുത സന്ദര്‍ഭത്തില്‍ മാഷിന് ലഭിച്ചില്ല.



* * * * * ** * ** * ** * ** * ** * ** * ** * **
* * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * *


അടുത്ത ദിവസം .

മാഷിന് ഈ രക്ഷിതാവിന്റെ വരവോടെ ഒരു കാര്യം പിടികിട്ടി.

മാതൃകാ ചോദ്യങ്ങളുടെ അഭാവം ഫിസിക്സ് ക്ലാസില്‍ ഉണ്ടായിരിക്കുന്നു.

പക്ഷെ , എല്ലാ ചോദ്യത്തിനും മാതൃകാ ചോദ്യങ്ങള്‍ കൊടുത്ത് ശീലിപ്പിക്കുന്നത് അവരുടെ ചിന്താശേഷിയുടെ വളര്‍ച്ച തടയുന്നതിനു തുല്യമല്ലേ .

ഇത് ആദ്യം മനസ്സിലാക്കികൊടുക്കേണ്ടെ .

മാഷ് ചില സഹപ്രവര്‍ത്തകരോട് ഇക്കാര്യം പറയുവാന്‍ ആരംഭിച്ചു

പറഞ്ഞു തുടങ്ങുന്നതിനുമുമ്പേ വിഷയം ഇന്നതാണെന്നു മനസ്സിലാക്കി അവര്‍ മാഷോട് ഇങ്ങോട്ടു പറഞ്ഞു.

“അതെ മാഷേ സ്പെഷല്‍ ക്ലാസെടുക്കുക, സമയത്തിന് ക്ലാസില്‍ പൊകുക , കുട്ടികളോട് സ്ട്രിക്ട് ആകുക , പഠിപ്പിക്കുക എന്നിവയോക്കെ ചെയ്യുന്ന മാഷ്ന്മാരെ കുട്ടികള്‍ക്ക് ഇഷ്ടമല്ല. അതിനാല്‍ തന്നെ മാഷ് ഇത് കാര്യമാക്കേണ്ട . “

മാഷിനെ ആശ്വസിപ്പിച്ചേ അടങ്ങൂ എന്ന മട്ടിലാണ് അവര്‍.



* * * * * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * *


അന്നേ ദിവസം ഉച്ചതിരിഞ്ഞ് മാഷ് പ്രസ്തുത ക്ലാസിലെത്തി.

മാഷിന്റെ ക്ലാസ് മനസ്സിലാകുന്നില്ലാ എന്ന പ്രശ്നത്തെക്കുറിച്ച് ചര്‍ച്ച തുടങ്ങി

മാഷ് ഫ്രാങ്ക് ആയി .

കുട്ടികളും അത്തരത്തില്‍ ഫ്രീ ആയി .

അതിര്‍ വരമ്പുകള്‍ ഇല്ലാതായി .

മഞ്ഞുമലകള്‍ ഉരുകിത്തുടങ്ങി.

മാഷ് പറഞ്ഞു തുടങ്ങി .

“നിങ്ങളും ഞാനും തമ്മിലുള്ള ഈ പ്രശ്നം തുടങ്ങിയത് ഓണത്തിനു തൊട്ടുമുന്‍പുള്ള ക്ലാസ് പരീക്ഷയോടെയാണ് അല്ലേ .“

കുട്ടികളുടെ മുഖത്ത് പുഞ്ചിരി.

“ അതായത് മാര്‍ക്ക് ആണ് പ്രശ്നം . “

“വേറെ ഒരു പരാതി മാഷ് പുസ്തകത്തിന്റെ പലഭാഗത്തുനിന്നായി ക്ലാസ് എടുക്കുന്നു എന്നതാണ് ”

“ അങ്ങനെ ഉണ്ടായിട്ടുണ്ടോ ?”

ഉണ്ട് എന്ന അര്‍ഥം സൂചിപ്പിക്കുന്ന മൂളല്‍ കോറെസ്സോടെ ക്ലാസില്‍ അലയടിച്ചു.

“ എന്ന് , എപ്പോള്‍ , എവിടെ”

മാഷ് ചോദിച്ചു

“ പറയൂന്നേ , മാഷ് പ്രേരിപ്പിച്ചു”

ഒരു കുട്ടി എണീറ്റുനിന്നു പറഞ്ഞു.

“ കഴിഞ്ഞ ആഴ്ച മാഷ് ലൌഡ് സ്പീക്കര്‍ എടുത്തപ്പോള്‍ ............”

“എടുത്തപ്പോള്‍.........” മാഷ് മുഴുവനാക്കാന്‍ കുട്ടിയെ പ്രേരിപ്പിച്ചു

“പുസ്തകത്തില്‍ ആദ്യം ലൌഡ് സ്പീക്കര്‍ ആണ് ഉള്ളത് അതിനു ശേഷം മ്യൂച്ചല്‍ ഇന്‍ഡക്ഷന്‍ , പിന്നെ സെല്‍ഫ് ഇന്‍സക്ഷന്‍ , പിന്നെ ട്രാന്‍സ്‌ഫോമര്‍ , പിന്നെ മൈക്രോഫോണ്‍ .“

മാഷ് കുട്ടിയോട് തുടരുവാന്‍ പറഞ്ഞു.

“ പക്ഷെ , മാഷ് പഠിപ്പിച്ചത് ആദ്യം മൈക്രോഫോണ്‍ പിന്നെ ലൌഡ് സ്പീക്കര്‍ പിന്നെ മ്യൂച്ചല്‍ ഇന്‍ഡക്ഷന്‍ ,സെല്‍ഫ് ഇന്‍സക്ഷന്‍,ട്രാന്‍സ്‌ഫോമര്‍ എന്നീക്രമത്തിലാണ് എടുത്തത് . ഇത് ഒരു പ്രശ്നമാണ് “

മാഷ് ഒരു ചോദ്യം ചോദിച്ചു.

“ നിങ്ങള്‍ ഒരു ടെക്‍സ്റ്റ് പുസ്തകം എഴുതുകയാണെന്ന് വിചാരിക്കുക . അങ്ങനെയെങ്കില്‍ മൈക്രോഫോണ്‍ ആണോ ലൌഡ് സ്പീക്കറാണോ ആദ്യം എഴുതുക ?”

ക്ലാസില്‍ ഒരു മിനിട്ടു നേരം മൌനം .

പിന്നെ ഒരു ചിരി.

“ശരിയാ മാഷേ ആദ്യം മൈക്രോഫോണ്‍ തന്നെയാ “

“ അപ്പോള്‍ ആ പ്രശ്നം തീര്‍ന്നില്ലേ “

കോറസ്സോടെ മൂളല്‍

“ ഇനി അടുത്ത പ്രശ്നം , അതായത് മാതൃകാ ചോദ്യങ്ങള്‍ ക്ലാസ് പരീക്ഷക്ക് മുന്‍പായി തന്നില്ല എന്ന കാര്യം ?”

മാഷ് വിശദീകരിച്ചു .

ഞാന്‍ ഒരു ചോദ്യം പറയുവാന്‍ പോകുകയാണ് അതിന് ഉത്തരം നിങ്ങള്‍ എഴുതിയാല്‍ മതി

“ ഒരു ഇലക് ട്രിക് ട്രെയിന്‍ തെക്കുനിന്ന് വടക്കോട്ട് സഞ്ചരിക്കുകയാണ് . അപ്പോള്‍ കാറ്റ് വടക്കുനിന്ന് തെക്കോട്ട് വീശുന്നു . എങ്കില്‍ പുക ഏതു ദിശയിലേക്കായിരിക്കും ?”

മാഷ് ഉത്തരമെഴുതുവാനുള്ള സമയം കൊടുത്തു.

മാഷ് ഉത്തരം ഒരു കുട്ടിയോട് ചോദിച്ചു . എങ്കിലും കുട്ടികള്‍ എല്ലാവരും കോറസ്സോടെ ആര്‍ത്ത് ചിരിച്ചുകൊണ്ടു പറഞ്ഞു

“തെക്കോട്ട് “

മാഷ് ഒരു മിനിട്ട് മൌനം പാലിച്ചു.

രണ്ടാമത്തെ ബെഞ്ചിലിരുന്ന ഒരു കുട്ടി എണീറ്റ് നിന്നു പറഞ്ഞു

“ മാഷേ പൊക ഉണ്ടാകില്ല”

ക്ലാസ് ആകെ പൊട്ടിച്ചിരിച്ചു ; ചില കുട്ടികള്‍ അവനെ കൈ ചൂണ്ടി കളിയാക്കി .

“ മാഷെ , അവന്‍ വയ്യാത്തോനാ , അതോണ്ടാ അവന്‍ അങ്ങനെ പറഞ്ഞത് . അത് കാര്യാക്കേണ്ട “

മാഷ് വീണ്ടും ഒരു മിനിട്ട് മൌനം പാലിച്ചു.

അപ്പോള്‍ ഒന്നുരണ്ടുപേര്‍ വിളിച്ചു പറഞ്ഞു

“അവന്‍ പറഞ്ഞതു ശരിയാ. പൊകേണ്ടാവില്ല”

ക്ലാസില്‍ അസ്വസ്ഥത , ലഹള, ബഹളം , ചര്‍ച്ച , വര്‍ത്തമാനം ......... ഇത്യാദി പേരുകളാല്‍ വിശേഷിപ്പിക്കുന്ന പ്രക്രിയ നടന്നു.

“ മാഷേ , ഇലക് ട്രിക് ട്രെയിനിന് പൊക ഉണ്ടാകില്ല മാഷേ “

ക്ലാസില്‍ ചിരി നിന്നു

ക്ലാസ് മുഴുവന്‍ ഉത്തരം അംഗീകരിച്ച മട്ടില്‍

മാഷ് പറഞ്ഞു

“ ഇനി അടുത്ത ചോദ്യം കേള്‍ക്കൂ”

“ ഒരു ഇലക് ട്രിക് ട്രെയിന്‍ പടിഞ്ഞാറുനിന്ന് കിഴക്കോട്ട് സഞ്ചരിക്കുകയാണ് . അപ്പോള്‍ കാറ്റ് കിഴക്കുനിന്ന് പടിഞ്ഞാറോട്ട് വീശുന്നു . എങ്കില്‍ പുക ഏതു ദിശയിലേക്കായിരിക്കും ?”

ഉത്തരമായി ക്ലാസില്‍ പൊട്ടിച്ചിരി.

മാഷ് ചോദിച്ചു “ ഈ ചോദ്യത്തിന് ഉത്തരം കിട്ടാത്തവരുണ്ടോ?:“

വീണ്ടും ക്ലാസില്‍ പൊട്ടിച്ചിരി.

“ ഇതില്‍ ഒന്നാമത്തെ ചോദ്യത്തിന് ഉത്തരം പറഞ്ഞവരാണോ രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം പറഞ്ഞവരാണോ മിടുക്കന്മാര്‍ ?”

“ ഒന്നാമത്തെ ചോദ്യത്തിന് ” കുട്ടികള്‍ക്ക് സംശയമുണ്ടായില്ല.

“ അങ്ങനെയെങ്കില്‍ ഒന്നാമതായി വരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുവാനാണോ അതോ രണ്ടാമതായി ഉത്തരമെഴുതുവാനാണോ നാം ശീലിക്കേണ്ടത് “

“ ഒന്നാമതായി തന്നെ”

“ എങ്കില്‍ അത്തരത്തില്‍ ചിന്തിക്കാന്‍ നമുക്ക് പഠിക്കേണ്ടെ ?”

“ ഇപ്പോള്‍ ഫിസിക്സ് ക്ലാസിലെ പ്രശ്നത്തിന് ഒരു വിധം പരിഹാരമായോ “

ക്ലാസില്‍ നിശ്ശബ്ദത പലരുടേയും മുഖത്ത് പുഞ്ചിരി.

പെട്ടെന്ന് പിരീഡ് അവസാനിച്ചുവെന്നറിയിക്കുന്ന ബെല്ല് അടിച്ചു

മാഷ് പുറത്ത് പോയി





* * * * * ** * ** * ** * ** * ** * ** * ** * **
* * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * *


മുകളില്‍ കൊടുത്ത കഥകള്‍ താഴെ പറയുന്ന ബ്ലോഗില്‍ നിന്നും

അദ്ധ്യാപന തന്ത്രങ്ങള്‍

കരിപ്പാറ സുനില്‍,ഹൈസ്കൂ‍ള്‍ അദ്ധ്യാപകന്‍

Wednesday, September 8, 2010

മദ്യ വിരുദ്ധ റാലി














മൂക്കുതല, സെപ്റ്റംബര് 9: കേരളത്തില് അടിക്കടി ഉണ്ടാകുന്ന വിഷമദ്യ ദുരന്തങ്ങളുടെ പശ്ചാത്തലത്തില് പ്ലുസ്ടു ഹുമാനിടീസ് വിദ്യാര്ത്ഥികളുടെ നേതൃത്വത്തില് മദ്യവിരുദ്ധ റാലിയും ലഹരിവിരുദ്ധ സന്ദേശം നല്കുന്ന തെരുവ്നാടകവും സംഘടിപ്പിച്ചു. പൊതുജനങ്ങളുടെ ഹാര്ദവമായ സ്വീകരണം റാലിക്ക് ലഭിച്ചു.
സെപ്റ്റംബര് 8- ആം തിയതി ഇഫ്താര് സംഗമം മൂക്കുതല സ്കൂളില് ഹയര് സെക്കന്ററി രണ്ടാം വര്ഷ വിദ്യാര്ഥികള് സംഘടിപ്പിച്ചതിലെ ചില നിമിഷങ്ങള്.............







Thursday, January 14, 2010

മൂക്കുതല കണ്ണേങ്കാവ് പൂരം

മൂക്കുതല കണ്ണേങ്കാവ് പൂരം നാളെ

Posted on: 14 Jan 2010



ചങ്ങരംകുളം: മൂക്കുതല കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരം വെള്ളിയാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കും. ഉത്സവാഘോഷങ്ങളുടെ ഭാഗമായി പുലര്‍ച്ചെ മൂന്നുമണി മുതല്‍ ക്ഷേത്രം തന്ത്രി അണിമംഗലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശേഷാല്‍പൂജകള്‍ നടക്കും. ഏഴു മണിമുതല്‍ കോതച്ചിറ മണികണ്ഠനും സംഘവും ഒരുക്കുന്ന നാദസ്വരവും എട്ടുമണിമുതല്‍ ക്ഷേത്രതിരുനടയില്‍ പറനിറപ്പും തുടര്‍ന്ന് മേളവും നടക്കും.

സൂര്യഗ്രഹണത്തിന്റെ ഭാഗമായി രാവിലെ 11 മുതല്‍ 3.15വരെ ക്ഷേത്രം അടച്ചിടുന്നതിനാല്‍ ഈ സമയങ്ങളില്‍ പൂരാഘോഷപരിപാടികളും ദര്‍ശനവും ഉണ്ടാകില്ല.

ഉച്ചയ്ക്കുശേഷം മൂന്നരമുതല്‍ കണ്ണേങ്കാവില്‍നിന്ന് മേലേക്കാവിലേക്ക് എഴുന്നള്ളിപ്പ് നടക്കും. വൈകുന്നേരം അഞ്ചരമുതല്‍ നൂറുകണക്കിന് കരിങ്കാളികളുടെയും വവിധ നാടന്‍ കലാരൂപങ്ങളുടെയും വരവുകളും ഉണ്ട്. ദീപാരാധനയ്ക്കുശേഷം മൂക്കുതല വടക്കുമുറി ദേശം, കാഞ്ഞിയൂര്‍-ചങ്ങരംകുളം, പിടാവനൂര്‍ തെക്കുമുറി എന്നീ വെടിക്കെട്ട് കമ്മിറ്റികള്‍ മത്സരിച്ചൊരുക്കുന്ന വെടിക്കെട്ടും നടക്കും.

രാത്രി ഒമ്പതുമുതല്‍ സദനം രാമകൃഷ്ണന്‍, പയ്യാവൂര്‍ നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള തായമ്പകയും അരങ്ങേറും. ഒരുമണിമുതല്‍ കണ്ണേങ്കാവില്‍നിന്ന് മേലേക്കാവിലേക്ക് എഴുന്നള്ളിപ്പും തുടര്‍ന്ന് പഞ്ചവാദ്യവും മേളവും കഴിയുന്നതോടെ ഉത്സവത്തിന് സമാപനമാകും.